താൾ:GaXXXIV5 1.pdf/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൮൧. Psalms, LXXXI. 179

<lg n="19"> ഞങ്ങളോ നിന്നെ വിട്ടു പിൻവാങ്ങുകയില്ല. [ച്ചു യാചിക്കും.
ഞങ്ങളെ ഉയിൎപ്പിച്ചു കൊള്ളേണമേ തിരുനാമത്തെ മാത്രം ഞങ്ങൾവിളി</lg>

<lg n="20">സൈന്യങ്ങളുടേ ദൈവമായ യഹോവേ, ഞങ്ങളെ യഥാസ്ഥാനത്താക്കി
ഞങ്ങൾ രക്ഷപെടുവാൻ തിരുമുഖത്തെ പ്രകാശിപ്പിക്കേണമേ!</lg>

൮൧. സങ്കീൎത്തനം.

പെസഹ കൊണ്ടാടേണ്ടുന്നതു (൫) അന്ന് ഇസ്രയേലിന്നു രക്ഷ വന്നതു
കൊണ്ടത്രേ. (൭) ഇനി യഹോവയെ മാത്രം കേട്ടു സേവിച്ചാൽ (൧൪) ജനത്തി
ന്ന് എത്ര ഭാഗ്യം.

സംഗീതപ്രമാണിക്കു; ഗത്ഥ്യരാഗത്തിൽ, ആസാഫിന്റേതു.

<lg n="2"> നമ്മുടേ ശക്തിയാകുന്ന ദൈവത്തിന്ന് ആൎപ്പിൻ
യാക്കോബിൻ ദൈവത്തിന്ന് ഘോഷിപ്പിൻ,</lg>

<lg n="3"> പാട്ടു കരേറ്റുവിൻ വീണയോടും
മനോഹര കിന്നരവും ചെണ്ടയും കേൾ്പിപ്പിൻ!</lg>

<lg n="4"> അമാവാസ്യയിൽ കാഹളം ഊതുവിൻ
നമ്മുടേ ഉത്സവനാളാം പൌൎണ്ണമിയിൽ തന്നേ!</lg>

<lg n="5">കാരണം ഇസ്രയേലിന്ന് ഇതു വെപ്പും
യാക്കോബ് ദൈവത്തിന്നു ന്യായവും ആകുന്നു.</lg>

<lg n="6"> അവൻ മിസ്രദേശത്തെ കൊള്ളേ പുറപ്പെടുമ്പോൾ
യോസേഫിന്നു ഇതു സാക്ഷ്യമാക്കി വെച്ചു.
ഞാൻ അറിയാത്ത ഭാഷയെ കേൾ്ക്കുന്നിതു:</lg>

<lg n="7"> അവന്റേ തോളിനെ ഞാൻ ചുമടിൽനിന്നു വേർവിടുത്തു
അവന്റേ കരങ്ങൾ വട്ടിയിൽനിന്നു നീങ്ങിപ്പോയി.</lg>

<lg n="8"> ഞെരുക്കത്തിൽ നീ വിളിച്ചു ഞാൻ നിന്നെ വിടുവിച്ചു
ഇടിയുടേ മറയത്തുനിന്നു നിണക്ക് ഉത്തരം ഏകി
വിവാദവെള്ളത്തിന്നരികേ നിന്നെ ശോധന ചെയ്തു. (സേല)</lg>

<lg n="9"> എൻ ജനമേ, കേൾ്ക്ക ഞാൻ ആണയിട്ടു നിന്നെ പ്രബോധിപ്പിക്കട്ടേ,
ഇസ്രയേല എന്നെ കേട്ടുകൊണ്ടാലും!</lg>

<lg n="10"> അന്യദേവൻ നിന്നിൽ ഉണ്ടാകരുതു,
പരദേശദേവനെ കുമ്പിടരുതു!</lg>

<lg n="11"> മിസ്രദേശത്തുനിന്നു നിന്നെ കരേറുമാറാക്കിയ
യഹോവ എന്ന നിന്റേ ദൈവം ഞാൻ തന്നേ (൨ മോ. ൨൦, ൨ S);
നിന്റേ വായെ വിസ്താരത്തിൽ തുറക്ക ഞാൻ അതിനെ നിറെക്കും.</lg>

12*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/189&oldid=189745" എന്ന താളിൽനിന്ന് ശേഖരിച്ചത്