താൾ:GaXXXIV5 1.pdf/186

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

176 Psalms, LXXIX, സങ്കീൎത്തനങ്ങൾ ൭൯.

<lg n="65"> അപ്പോൾ കൎത്താവ് നിദ്രിതനെ പോലെ ഉണൎന്നു
വീഞ്ഞിനാൽ അട്ടഹാസിക്കുന്ന ശൂരനോടു ഒത്തു,</lg>

<lg n="66"> തന്റേ മാറ്റാന്മാരെ പിന്നോക്കം തല്ലി
നിത്യനിന്ദ അവൎക്കു ഏകി.</lg>

<lg n="67"> യോസേഫിൻ കൂടാരത്തെ നിരസിച്ചു
എഫ്രയിം ഗോത്രത്തെ തെരിഞ്ഞെടുക്കാതേ</lg>

<lg n="68">യഹൂദഗോത്രത്തെയും
താൻ സ്നേഹിച്ച ചിയോൻ മലയെയും തെരിഞ്ഞെടുത്തു.</lg>

<lg n="69"> ഉന്നത (സ്വൎഗ്ഗം) പോലേ തന്റേ വിശുദ്ധസ്ഥലത്തെ പണിചെയ്തു
യുഗത്തോളം അടിസ്ഥാനം ഇട്ടു ഭൂമികണക്കേ (ആക്കി);</lg>

<lg n="70"> സ്വദാസനായ ദാവിദെ വരിച്ചു
ആട്ടിൻതൊഴുത്തുകളിൽനിന്ന് എടുത്തു</lg>

<lg n="71"> ആടുതള്ളകളുടേ പിന്നിൽനിന്ന് അവനെ വരുത്തി
സ്വജനമായ യാക്കോബെ
തൻ അവകാശമായ ഇസ്രയേലേ തന്നേ മേയിപ്പാൻ ആക്കി. </lg>

<lg n="72"> ആയവൻ ഹൃദയത്തികവിനോടേ അവരെ മേച്ചുകൊണ്ടു
കൈകളുടെ സാമൎത്ഥ്യംകൊണ്ട് അവരെ നടത്തുകയും ചെയ്തു.</lg>

൭൯. സങ്കീൎത്തനം.

യരുശലേമിന്റേ നാശം നിമിത്തം സങ്കടപ്പെട്ടു (൫) രക്ഷയും (൧൦) പ്രതി
ക്രിയയും അപേക്ഷിച്ചതും (കാലം: സങ്കീ. ൭൪).

ആസാഫ്യ കീൎത്തന.

<lg n="1"> ദൈവമേ ജാതികൾ നിന്റേ അവകാശത്തിൽ കടന്നു
നിന്റേ വിശുദ്ധമന്ദിരത്തെ തീണ്ടിച്ചു
യരുശലേമെ ഇടിഞ്ഞ കല്ലുകൾ ആക്കി വെച്ചു.</lg>

<lg n="2"> നിന്റേ ദാസന്മാരുടേ ശവം വാനത്തിലേ പക്ഷിക്ക് ഇരയാക്കി
നിന്റേ ഭക്തന്മാരുടേ മാംസം ഭൂമിയിലേ മൃഗത്തിനു കൊട്ടത്തു.</lg>

<lg n="3"> അവരുടേ രക്തം യരുശലേമിന്റേ ചുറ്റും വെള്ളം പോലേ ഒഴിച്ചു കള
കുഴിച്ചിട്ടുന്നവൻ ഇല്ലാഞ്ഞു. [ഞ്ഞു</lg>

<lg n="4"> ഞങ്ങൾ അയല്ക്കാൎക്കു നിന്ദയും
ചുറ്റുമുള്ളവവൎക്കു ഹാസ്യവും ഇളപ്പവും ആയി ചമഞ്ഞു (൪൪, ൧൪).</lg>

<lg n="5"> യഹോവേ, നീ എന്നേക്കും കോപിപ്പതും
നിന്റേ എരിവു തീ പോലേ കത്തുവതും എത്രത്തോളം?</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/186&oldid=189739" എന്ന താളിൽനിന്ന് ശേഖരിച്ചത്