താൾ:GaXXXIV5 1.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൭൮. Psalms, LXXVIII. 171

<lg n="15"> അത്ഭുതം ചെയ്യുന്ന ദേവൻ നീ തന്നേ,
നിന്റേ ശക്തിയെ ജനക്കൂട്ടങ്ങളിൽ നീ അറിയിച്ചു.</lg>

<lg n="16"> നിൻ ജനത്തെ ഭുജത്താൽ വീണ്ടെടുത്തു
യാക്കോബ് യോസേഫ് എന്നവരുടേ മക്കളേ തന്നേ. (സേല)</lg>

<lg n="17"> വെള്ളങ്ങൾ നിന്നെ കണ്ടു
ദൈവമേ വെള്ളങ്ങൾ നിന്നെ കണ്ട് ഈറ്റുനോവിലായി,
ആഴികൾ കലങ്ങി;</lg>

<lg n="18"> കാൎമ്മേഘങ്ങൾ വെള്ളം ചൊരിഞ്ഞു,
ഇളമുകിലുകൾ മുഴക്കം കേൾ്പിച്ചു,
തിരുശരങ്ങൾ ഊടാടി;</lg>

<lg n="19"> നിന്റേ ഇടിശബ്ദം വട്ടം ചുഴന്നു,
മിന്നലുകൾ ഊഴിയെ പ്രകാശിപ്പിച്ചു
ഭൂമി കുലുങ്ങി നടുങ്ങി.</lg>

<lg n="20"> നിന്റേ വഴി സമുദ്രത്തിലും തിരുപാതകൾ പെരുവെള്ളത്തിലും ആയി,
നിന്റേ ചുവടുകൾ അറിയപ്പെട്ടതും ഇല്ല.</lg>

<lg n="21"> ആട്ടിങ്കൂട്ടം പോലേ നിൻ ജനത്തെ
മോശ അഹരോന്മാരുടേ കൈയാൽ നീ വഴി നടത്തി.</lg>

൭൮. സങ്കീൎത്തനം.

മോശയുടേ കാലത്തെ ഓൎത്തു (൫) ധൎമ്മവെപ്പിന്റേ താല്പൎയ്യത്തെ സൂചിപ്പി
ച്ചശേഷം (൯) എഫ്രയിം നടത്തുന്ന സമയം കല്പനാലംഘനം ആക്രമിച്ചതി
നാൽ (൧൨) ഇസ്രയേൽ പണ്ടുള്ളവരെ പോലേ അവിശ്വാസത്തിൽ ദുഷിച്ചു
പോയി (൪൩) മിസ്രയിൽ ചെയ്ത ദേവാത്ഭുതങ്ങളും മറ്റും മറന്നു പോകകൊണ്ടു
(൫൭) ദൈവം എഫ്രയിമെ താഴ്ത്തി ശിലോവെ വിട്ടു (൬൫) യൂദാവിൽ കടാക്ഷി
ച്ചു ചിയോൻ ദാവിദ് എന്ന നാമങ്ങളെ തെരിഞ്ഞെടുത്തതിനാൽ ൧൨ ഗോത്ര
ങ്ങളെയും പ്രബോധിപ്പിച്ചതു.

ആസാഫിന്റേ ഉപദേശപ്പാട്ടു.

<lg n="1"> എന്റേ ജനമേ എൻ ധൎമ്മോപദേശത്തെ ചെവിക്കൊൾ്ക,
എന്റേ വായ്മൊഴികൾക്കു കാതുചായ്പിൻ!</lg>

<lg n="2"> ഞാൻ ഉപമയാൽ എന്റേ വായി തുറക്കട്ടേ
പുരാണ (ചരിത്ര)ത്തിൽനിന്നു കടങ്കഥ പൊഴിയട്ടേ!</lg>

<lg n="3"> നാം കേട്ടറിഞ്ഞും
പിതാക്കന്മാർ നമ്മോടു വിവരിച്ചും ഉള്ളവ തന്നേ,</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/181&oldid=189730" എന്ന താളിൽനിന്ന് ശേഖരിച്ചത്