താൾ:GaXXXIV5 1.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

170 Psalms, LXXVII. സങ്കീൎത്തനങ്ങൾ ൭൭.

൭൭. സങ്കീൎത്തനം.

(൨) നെടുങ്കഷ്ടത്തിൽ യഹോവയെ വിളിച്ചു (൫) പണ്ടുള്ള നടപ്പുകളെ ഓ
ൎത്തു (൮) സംശയിച്ച ശേഷം (൧൧) സ്തുതിപ്പാൻ ഒരുമ്പെട്ടു (൧൪) ദൈവാത്ഭുങ്ങ
ളായ (൧൭) ചെങ്കടൽ കടപ്പു ഇത്യാദികളെ വൎണ്ണിച്ചതു.

യദിഥുൻ (എന്ന വാദ്യക്കാരിൽ) സംഗീതപ്രമാണിക്കു (൬൨, ൧) );
ആസാഫിന്റേ കീൎത്തന.

<lg n="2"> എൻ ശബ്ദം ദൈവത്തിലേക്കായി, ഞാൻ നിലവിളിക്കുക,
എൻ ശബ്ദം ദൈവത്തിലേക്ക് ആക, എന്നെ ചെവികൊള്ളുക!</lg>

<lg n="3"> എന്റേ ഞെരിക്കനാളിൽ ഞാൻ കൎത്താവേ അന്വേഷിച്ചു,
രാത്രിയിൽ എൻ കൈ തളരാതേ മലൎത്തി,
എൻ ദേഹി ആശ്വാസപ്പെടുന്നതിനോടു മറുത്തു ( ൧ മോ. ൩൭, ൩൫).</lg>

<lg n="4"> ദൈവത്തെ ഞാൻ ഓൎത്തു മുറയിടും,
ചിന്തിച്ചിട്ട് എൻ ആത്മാവു മാഴ്കുന്നു. (സേല)</lg>

<lg n="5"> എൻ കണ്ണിമകളെ നീ പിടിച്ചു വെച്ചു
ഞാൻ ഉരിയാടാതാണ്ണം ഇടിഞ്ഞു.</lg>

<lg n="6"> അന്നു പൂൎവ്വദിവസങ്ങളെയും
യുഗങ്ങളുടേ ആണ്ടുകളെയും ഞാൻ എണ്ണി.</lg>

<lg n="7"> രാത്രിയിൽ എൻ വീണാനാദത്തെ ഞാൻ ഓൎക്കുക
എൻ ഹൃദയത്തോടു ചിന്തിക്ക എന്നിട്ട് എൻ ആത്മാവ് ആരാഞ്ഞിതു: </lg>

<lg n="8"> കൎത്താവ് യുഗങ്ങളോളവും തള്ളിക്കുളയുമോ?
പ്രസാദിപ്പാൻ ഇനി തോന്നുകയില്ലയോ?</lg>

<lg n="9">അവന്റേ ദയ എന്നേക്കും ഒടുങ്ങിയോ?
തലമുറ തലമുറവരേയും വാഗ്ദത്തം തീൎന്നു പോയോ?</lg>

<lg n="10"> കരുണ ചെയ്വാൻൻ ദേവൻ മറന്നുവോ? [(സേല)
തന്റേ കരളലിവിനെ കോപത്തിൽ അടെച്ചു വെച്ചുവോ? എന്നു തന്നേ.</lg>

<lg n="11"> പിന്നേ ഞാൻ പറഞ്ഞു: ഇത് എന്റെ പിണി,
അത്യുന്നതന്റേ വലങ്കൈ വിളങ്ങും ആണ്ടുകൾ തന്നേ.</lg>

<lg n="12"> ഞാൻ യാഹിന്റേ വങ്ക്രിയകളെ ഓൎപ്പിക്കും,
പണ്ടുള്ള നിൻ അത്ഭുതത്തെ ഓൎക്കുമല്ലോ;</lg>

<lg n="13"> നിന്റേ കൎമ്മം എല്ലാം ധ്യാനിച്ചും
നിൻ വങ്ക്രിയകളെ ചിന്തിച്ചുംകൊള്ളും.</lg>

<lg n="14"> ദൈവമേ, നിന്റേ വഴി വിശുദ്ധിയിൽ തന്നേ
ദൈവത്തോളം വലുതായ ദേവൻ ആർ?</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/180&oldid=189728" എന്ന താളിൽനിന്ന് ശേഖരിച്ചത്