താൾ:GaXXXIV5 1.pdf/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൭൬. Psalms, LXXVI. 169

൭൬. സങ്കീൎത്തനം.

സൻഹരീബെ നിഗ്രഹിച്ച ദൈവം (൫) യുദ്ധവീരനും (൮) ന്യായാധിപ
നും ആയി വിളങ്ങുകയാൽ (൧൧) ഏവരാലും സ്തുത്യൻ (കാലം: സങ്കീ. ൪൬, ൭൫.
൨ നാള. ൩൨, ൨൩).

സംഗീതപ്രമാണിക്കു, കമ്പിനാദത്തോടേ;
ആസാഫ്യ കീൎത്തനയാകുന്ന പാട്ടു.

<lg n="2"> യഹൂദയിൽ ദൈവം അറിയപ്പെട്ടവൻ
ഇസ്രയേലിൽ അവന്റേ പേർ വലിയതു.</lg>

<lg n="3"> ശലേമിൽ അവന്റേ കുടിലും
ചിയോനിൽ അവന്റേ പാൎപ്പും ആയി.</lg>

<lg n="4"> അവിടേക്ക് അവൻ വില്ലിൻ മിന്നലുകളെ പൊട്ടിച്ചു
പലിശയും വാളും യുദ്ധവും (മുട്ടിച്ചു). (സേല)</lg>

<lg n="5"> നിയേ പ്രതാപവാൻ
കവൎച്ച മലകളേക്കാൾ നിരന്നവൻ</lg>

<lg n="6"> മനമിടുക്കന്മാർ കവരപ്പെട്ട സ്വനിദ്രയെ ഉറങ്ങി
പ്രാപ്തിയേറും പുരുഷർ ആരും തൻ കൈ കണ്ടെത്തിയതും ഇല്ല.</lg>

<lg n="7"> യാക്കോബിൻ ദൈവമേ നീ പഴിക്കയാൽ
രഥവും അശ്വവും സുഷുപ്തിയിൽ ആയി.</lg>

<lg n="8"> നീ, നീ ഭയങ്കരൻ!
നിൻ കോപം തുടങ്ങുമ്പോൾ തിരുമുമ്പിൽ ആർ നില്ക്കും?</lg>

<lg n="9"> സ്വൎഗ്ഗത്തിൽനിന്നു നീ നടുതീൎപ്പു കേൾ്പിച്ചു
ഭൂമി ഭയപ്പെട്ട് അടങ്ങി പാൎത്തു,</lg>

<lg n="10"> ഭൂമിയിലേ സാധുക്കളെ ഒക്കയും രക്ഷിപ്പാൻ
ദൈവം ന്യായവിധിക്ക് എഴുനീല്ക്കയിൽ തന്നേ. (സേല)</lg>

<lg n="11"> മനുഷ്യന്റേ ഊഷ്മാവ് നിന്നെ വാഴ്ത്തുന്നു സ്പഷ്ടം
ഊഷ്മാക്കളുടെ ശേഷിപ്പും നീ അരക്കെട്ടാക്കിക്കൊള്ളും.</lg>

<lg n="12"> നിങ്ങളുടേ ദൈവമായ യഹോവെക്കു നേൎന്നും ഒപ്പിച്ചും കൊടുപ്പിൻ!
അവന്റേ ചുറ്റും ഉള്ളവർ എല്ലാവരും ഭയങ്കരന്ന് തിരുമുല്ക്കാഴ്ച കൊണ്ടു</lg>

<lg n="13"> മന്നവന്മാരുടേ കരുത്തിനെ അരിയുമല്ലോ [വരൂ (൬൮, ൩൦)!
ഭ്രരാജാക്കൾ്ക്കു ഭയങ്കരനായവൻ.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/179&oldid=189726" എന്ന താളിൽനിന്ന് ശേഖരിച്ചത്