താൾ:GaXXXIV5 1.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൭൪. Psalms, LXXIV. 167

<lg n="6"> അവറ്റിലേ കൊത്തുനിരകളെ ഒക്കത്തക്ക അതാ കോടാലി മുട്ടികളാലും</lg>

<lg n="7"> നിന്റേ വിശുദ്ധസ്ഥാനത്തിനു തീ കൊടുക്കയും [കുത്തുകയും
തിരുനാമത്തിൻ പാൎപ്പിടത്തെ നിലംവരേ തീണ്ടിക്കയും ചെയ്തു.</lg>

<lg n="8"> അവർ ഹൃദയംകൊണ്ടു നാം ഇവരെ ഒക്കത്തക്ക വലെക്കട്ടേ എന്നു ചൊല്ലി
ദേശത്തിൽ ദേവസങ്കേതങ്ങളെ എല്ലാം ചുട്ടുകളഞ്ഞു.</lg>

<lg n="9"> ഞങ്ങളുടേ അടയാളങ്ങളെ കാണ്മാനില്ല
പ്രവാചകൻ ഇല്ലായ്വവന്നു,
എത്രോടം എന്ന് അറിയുന്നവനും ഞങ്ങളോട് ഇല്ല.</lg>

<lg n="10"> ദൈവമേ മറുതല നിന്ദിപ്പതും
ശത്രു തിരുനാമത്തെ എന്നേക്കും നിരസിപ്പതും എത്രത്തോളം?</lg>

<lg n="11"> നിന്റേ ഹസ്തവും വലങ്കൈയും മടക്കുന്നത് എന്തിന്നു?
മടിയുടേ അകത്തുനിന്നു (നീട്ടി) മുടിക്കുക!</lg>

<lg n="12"> എന്നിട്ടും ദൈവം പണ്ടേ എൻ രാജാവ്
ദേശത്തിന്നുള്ളിൽ രക്ഷകളെ പ്രവൃത്തിക്കുന്നവൻ.</lg>

<lg n="13"> നിന്റേ ശക്തിയാൽ നീ സമുദ്രത്തെ പിളൎന്നു
വെള്ളങ്ങളിൽ കടലാനകളുടേ തലകളെ ഉടെച്ചു;</lg>

<lg n="14"> മുതലതലകളെ നീ തകൎത്തു
വറണ്ട കരമേലുള്ള വംശത്തിന്ന് അവ തീനാക്കി കൊടുത്തു,</lg>

<lg n="15"> ഉറവും പുഴയും നീ വിടൎത്തു
നിത്യനദികളെ വറ്റിച്ചു.</lg>

<lg n="16"> പകൽ നിന്റേതു രാത്രിയും നിന്റേതു
ജ്യോതിസ്സും സൂൎയ്യനെയും നീ നിറുത്തി,</lg>

<lg n="17"> ഭൂമിയുടേ അതിരുകളെ ഒക്കയും നീ സ്ഥാപിച്ചു
വേനലും ഹിമകാലവും ആയവ നീ നിൎമ്മിച്ചു.</lg>

<lg n="18"> ഇവ ഓൎക്ക യഹോവയേ ശത്രു നിന്ദിച്ചു
മൂഢജനം തിരുനാമത്തെ നിരസിച്ചുവല്ലോ.</lg>

<lg n="19"> കൊതിയേറും ജന്തുവിന്നു നിന്റേ കറുപ്രാവിനെ കൊടുത്തു കളയല്ലേ,
നിന്റേ എളിയവരുടേ സമൂഹത്തെ എന്നേക്കും മറക്കൊല്ല!</lg>

<lg n="20"> നിയമത്തെ നോക്കിക്കൊൾ്ക!
ഭൂമിയിലേ കൂരിരിട്ടുകൾ സാഹസവാസങ്ങളാൽ നിറഞ്ഞിരിക്കുന്നുവല്ലോ.</lg>

<lg n="21"> ചതഞ്ഞവൻ ലജ്ജിച്ചു മടങ്ങായ്ക
എളിയവനും ദരിദ്രനും തിരുനാമത്തെ സ്തുതിക്കുക!</lg>

<lg n="22"> ദൈവമേ എഴുനീല്ക്ക നിന്റേ വ്യവഹാരത്തെ തീൎക്ക,
മൂഢനാൽ എല്ലാനാളും നിണക്കുള്ള നിന്ദയെ ഓൎക്കേണമേ;</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/177&oldid=189722" എന്ന താളിൽനിന്ന് ശേഖരിച്ചത്