താൾ:GaXXXIV5 1.pdf/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

166 Psalms, LXXIV. സങ്കീൎത്തനങ്ങൾ ൭൪.

<lg n="21"> ഞാനോ ഹൃദയം പുളിച്ചും
ഉൾ്പൂവുകൾ തുളെഞ്ഞും പോയപ്പോൾ,</lg>

<lg n="22"> അറിയാത്ത പൊട്ടനും
നിന്നോടു കന്നുകാലിയും ആയിരുന്നു.</lg>

<lg n="23"> എന്നിട്ടും നിത്യം ഞാൻ നിന്നോടത്രേ
എന്റേ വലങ്കൈ നീ പിടിച്ചുവല്ലോ.</lg>

<lg n="24"> നിൻ ആലോചനയാൽ എന്നെ നടത്തും
പിന്നേ തേജസ്സിൽ എന്നെ ചേൎത്തുകൊള്ളും.</lg>

<lg n="25"> സ്വൎഗ്ഗങ്ങളിൽ എനിക്ക് (മറ്റ്) ആർ ഉള്ളു?
ഭൂമിയിൽ നിന്നെ ഒഴികേ ഞാൻ ആഗ്രഹിക്കുന്നതും ഇല്ല.</lg>

<lg n="26"> എൻ ദേഹവും ദേഹിയും മാഴ്കി
എന്നാലും ദൈവം എന്നും എന്റേ ഹൃദയപ്പാറയും എൻ ഓഹരിയും തന്നേ.</lg>

<lg n="27"> നിന്നോട് അകന്നവർ അതാ കെട്ടു പോകുമല്ലോ,
നിന്നെ വിട്ടു പുലയാടുന്നവനെ ഒക്കയും നീ ഒടുക്കുന്നു.</lg>

<lg n="28"> എനിക്കോ ദേവസാമീപ്യം നല്ലൂ
നിന്റേ തൊഴിലുകളെ എല്ലാം ഞാൻ വൎണ്ണിപ്പാനായി
യഹോവയായ കൎത്താവിൽ എൻ ആശ്രയം വെച്ചിരിക്കുന്നു.</lg>

൭൪. സങ്കീൎത്തനം.

യരുശലേമിലേ ദേവാലയത്തിന്റേ സംഹാരത്താൽ സങ്കടപ്പെട്ടു (൧൦) സ
ൎവ്വശക്തന്റേ സഹായത്തിൽ ആശ്രയിച്ചു (൧൮) ദേവജനത്തിൻ ഉദ്ധാരണത്തി
നായി അപേക്ഷിച്ചതു (കാലം: ബാബൽ പ്രവാസം).

ആസാഫ്യ ഉപദേശപ്പാട്ടു.

<lg n="1"> ദൈവമേ നീ എന്നേക്കും തള്ളിവിട്ടു
നിന്റേ മേച്ചലിലേ ആടുകളിൽ നിൻ കോപം പുകെക്കുന്നത് എന്തിന്നു?</lg>

<lg n="2"> പണ്ടു നീ സമ്പാദിച്ച തിരുസഭയെയും
നിൻ അവകാശഗോത്രത്തെ (യിറ. ൧൦, ൧൬)വീണ്ടെടുത്തതും
നീ വസിച്ചു കൊണ്ടു ചിയോൻ മലയെയും ഓൎക്കേണമേ.</lg>

<lg n="3"> എന്നെന്നേക്കും ഇടിപൊടിയായതിലേക്കു നിൻ അടികളെ എഴുന്നെള്ളി
വിശുദ്ധസ്ഥലത്തുള്ളത് ഒക്കയും ശത്രു വിടക്കാക്കി. [ക്ക,</lg>

<lg n="4"> നിന്റേ മാറ്റാന്മാർ തിരുസങ്കേതസ്ഥലങ്ങളകത്ത് അലറുകയും
തങ്ങളുടേ അടയാളങ്ങളെ അടയാളങ്ങളാക്കി വെക്കയും</lg>

<lg n="5">മരക്കാട്ടിൽ മഴു ചുഴറ്റി ഓങ്ങുമ്പോലേ കാണാകയും</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/176&oldid=189720" എന്ന താളിൽനിന്ന് ശേഖരിച്ചത്