താൾ:GaXXXIV5 1.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൭൩. Psalms, LXXIII. 165

<lg n="4"> അവൎക്കു മരണത്തോളം വ്യഥകൾ ഇല്ല
അവരുടേ ഊറ്റം തടി വെച്ചു; </lg>

<lg n="5"> മൎത്യന്റേ അദ്ധ്വാനത്തിൽ അവർ കൂടുകയും
മനുഷ്യരോട് ഒന്നിച്ചു തല്ലുകൊൾ്കയും ഇല്ല.</lg>

<lg n="6"> അതുകൊണ്ടു ഡംഭം അവൎക്കു കണ്ഠാഭരണവും
സാഹസം പുതെപ്പുമായി.</lg>

<lg n="7"> തൻ കണ്ണു മേദസ്സിൽ തുടിച്ചും
ഹൃദയത്തിലേ ഭാവനകൾ വഴിഞ്ഞും കാണുന്നു.</lg>

<lg n="8"> അവർ ഇളിച്ചു വല്ലാത്ത പീഡകളെ ഉരിയാടും
ഉയരത്തിൽനിന്നു സംസാരിക്കും;</lg>

<lg n="9">തങ്ങളുടേ വായി സ്വൎഗ്ഗത്തിൽ ആക്കും
അവരുടേ നാവു ഭൂമിയിൽ പെരുമാറും.</lg>

<lg n="10"> അതുകൊണ്ടു (ദുഷ്ടൻ) തന്റേ ജനത്തെ ഇതിലേക്കു തിരിപ്പിക്കും,
അവർ നിറയ വെള്ളം ഊമ്പുകയും:</lg>

<lg n="11">ഹോ ദൈവത്തിന് എങ്ങനേ തിരിയും
അത്യുന്നതന്ന് അറിവുണ്ടോ എന്നു പറകയും ചെയ്യും.</lg>

<lg n="12"> കണ്ടാലും ഇപ്രകാരം ദുഷ്ടന്മാർ
നിത്യം നിൎഭയരായി പ്രാപ്തിയെ വൎദ്ധിപ്പിച്ചു.</lg>

<lg n="13"> എന്നാൽ എൻ ഹൃദയത്തെ ഞാൻ നിൎമ്മലീകരിച്ചതും
നിൎദോഷത്തിൽ കുരങ്ങളെ കഴുകിയതും വെറുതേ അത്രേ;</lg>

<lg n="14">ഞാൻ എല്ലാനാളും തല്ലുകൊണ്ടു താനും.
എന്റേ ശിക്ഷ രാവിലേ രാവിലേ (തട്ടും).</lg>

<lg n="15"> അവർ കണക്കേ ഞാനും വൎണ്ണിക്കട്ടേ എന്നു ഞാൻ ചൊല്കിലോ
അല്ലയോ നിന്റേ മക്കളുടേ തലമുറയോട് ഇതാ ഞാൻ ദ്രോഹിച്ചു പോയി.</lg>

<lg n="16"> ആയതു ബോധിപ്പാൻ ഞാൻ നണ്ണികൊണ്ടു
എൻ കണ്ണുകളിൽ അതു വ്യസനമായതു.</lg>

<lg n="17"> ഞാൻ ദേവന്റേ വിശുദ്ധസ്ഥലങ്ങളിൽ പുക്കു
അവരുടേ അവസാനം വിവേചിക്കുംവരേ തന്നേ.</lg>

<lg n="18"> വഴുതലുള്ളതിൽ അത്രേ നീ അവരെ ആക്കുന്നു
ഇടിപൊടിയോളം അവരെ വീഴിക്കുന്നു.</lg>

<lg n="19"> ക്ഷണത്തിൽ അവർ പാഴായി പോയി
അറുതി വന്നു മെരുൾ പൂണ്ടു സന്നമായത് എങ്ങനേ!</lg>

<lg n="20"> ഉണരുമ്പോൾ കിനാവിന്നൊത്തവണ്ണം;
കൎത്താവേ നീ ജാഗരിച്ചാൽ അവരുടേ ബിംബത്തെ നിരസിക്കുന്നു.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/175&oldid=189718" എന്ന താളിൽനിന്ന് ശേഖരിച്ചത്