താൾ:GaXXXIV5 1.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

164 Psalms, LXXIII. സങ്കീൎത്തനങ്ങൾ ൭൩.

<lg n="17"> അവന്റേ പേർ എന്നും ഉണ്ടായിരിക്ക!
സൂൎയ്യൻ കാണ്കേ തൻ നാമം തഴെച്ചു പോരും
അവനെകൊണ്ടു തങ്ങളെ അനുഗ്രഹിക്കയും
സൎവ്വജാതികൾ അവനെ ധന്യൻ എന്നു സ്തുതിക്കയും ചെയ്ക!</lg>

തനിച്ച് അത്ഭുതങ്ങളെ ചെയ്യുന്ന ഇസ്രയേലിൻ ദൈവമായ
യഹോവ എന്ന ദൈവം അനുഗ്രഹിക്കപ്പെടാവു അവ
ന്റേ തേജോനാമം എന്നും അനുഗ്രഹിക്കപ്പെടാക
സൎവ്വഭൂമിയും അവന്റേ തേജസ്സിനാൽ നിറയുമാറാക!
(൪ മോശ ൧൪, ൨ ൧) ആമെൻ, ആമെൻ!
ഇശ്ശായി പുത്രനായ ദാവിദിന്റേ പ്രാൎത്ഥനകൾ അവസാനിച്ചു.

മൂന്നാം കാണ്ഡം, ൭൩ - ൮൯:
ആസാഫ് (൭൩ - ൮൩) കോരഹ്യർ
മുതലായവരുടേ മിശ്രകീൎത്തനങ്ങൾ.

൭൩. സങ്കീൎത്തനം.

ദുഷ്ടന്മാരുടേ ഭാഗ്യത്താൽ വളരേ ചഞ്ചലിച്ച ശേഷം ദൈവം ഭക്തവത്സ
ലൻ എന്നു ബോധിച്ചു (൨) ആ ഭാഗ്യം കാണ്കയാൽ (൧൨) പരീക്ഷകൾ വന്നതു
വൎണ്ണിച്ചു (൧൫) തന്നെത്താൻ ആക്ഷേപിച്ചു കൃപയെ വാഴ്ത്തി (൨൫)ദൈവരക്ഷ
യിൽ ആശ്രയിച്ചുകൊണ്ടതു (കാലം: ൩൭. ൪൯. സങ്കീ.).

ആസാഫിൻ കീൎത്തന.

<lg n="1"> ഇസ്രയേലിന്നു ദൈവം സാക്ഷാൽ നല്ലവനത്രേ,
ഹൃദയശുദ്ധിയുള്ളവൎക്കു തന്നേ.</lg>

<lg n="2"> ഞാനോ അല്പം കുറയ എന്റേ കാലുകൾ ഇടറി
ഏകദേശം എൻ അടികൾ വഴുതിപ്പോയി.</lg>

<lg n="3"> കാരണം ദുഷ്ടരുടെ സൌഖ്യം കാണ്കേ
ഗൎവ്വികളിൽ എനിക്ക് എരിവു തോന്നി.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/174&oldid=189716" എന്ന താളിൽനിന്ന് ശേഖരിച്ചത്