താൾ:GaXXXIV5 1.pdf/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൭൨. Psalms, LXXII. 163

<lg n="2"> അവൻ തിരുജനത്തോടു നീതിയിലും
നിന്റേ ദീനരോടു ന്യായത്തിലും വിസ്തരിക്ക!</lg>

<lg n="3"> മലകൾ ജനത്തിന്നു സമാധാനം വഹിക്കാക,
കുന്നുകൾ കൂടേ നീതിയാൽ!</lg>

<lg n="4"> ജനത്തിലേ ദീനന്മാൎക്ക് അവൻ വിധിച്ചു
ദരിദ്രന്റേ മക്കളെ രക്ഷിച്ചു
പീഡിപ്പിക്കുന്നവനെ ഞെരിച്ചുകളക!</lg>

<lg n="5">സൂൎയ്യനുള്ളളവും
ചന്ദ്രൻ കാണേ തലമുറതലമുറയോളവും നിന്നെ ഭയപ്പെടുമാറാക!</lg>

<lg n="6"> (അരിഞ്ഞ) പുല്പാട്ടിലേ മഴ പോലേ
ഭൂമിമേൽ കോരി ചൊരിയുന്ന മാരി കണക്കേ അവൻ ഇഴിഞ്ഞു വരിക!</lg>

<lg n="7"> അവന്റേ നാളുകളിൽ നീതിമാൻ തെഴുക്കുക
ചന്ദ്രൻ ഇല്ലാതാകുംവരേ സമാധാനപൂൎത്തിയും (ആക).</lg>

<lg n="8"> സമുദ്രം മുതൽ സമുദ്രം വരേയും
നദിമുതൽ ഭൂമിയറ്റങ്ങളോളവും അവൻ അധികരിക്ക!</lg>

<lg n="9"> അവന്റേ മുമ്പിൽ മരുവാസികൾ വണങ്ങുകയും
അവന്റേ ശത്രുക്കൾ പൂഴി നക്കുകയും,</lg>

<lg n="10"> തൎശിശിലും ദ്വീപുകളിലും അരചരായവർ വഴിപാടു വെക്കയും
ശബാസബാ ഇവറ്റിൻ രാജാക്കന്മാർ സമ്മാനം അൎപ്പിക്കയും,</lg>

<lg n="11"> അവനെ സകല രാജാക്കന്മാർ കുമ്പിടുകയും
സൎവ്വജാതികൾ സേവിക്കയും ചെയ്യും.</lg>

<lg n="12"> കാരണം അലറുന്ന ദരിദ്രനെയും
സഹായി ഇല്ലാത്ത ദീനനെയും അവൻ ഉദ്ധരിക്കും.</lg>

<lg n="13"> എളിയവനെയും അഗതിയെയും
ആദരിച്ചു ഭരിദ്രരുടേ ദേഹികളെ രക്ഷിക്കും; </lg>

<lg n="14"> തുയര സാഹസങ്ങളിൽനിന്ന് അവരുടേ പ്രാണനേ വീണ്ടുകൊള്ളും
അവരുടേ രക്തം അവന്റേ കണ്ണുകൾ്ക്കു വിലയേറും.</lg>

<lg n="15"> അപ്പോൾ (ദീനൻ) ഉയൎത്തു വന്നു ശബാസ്വൎണ്ണത്തിൽനിന്ന് അവന്നു കൊ
നിത്യം അവനു വേണ്ടി പ്രാൎത്ഥിക്കയും [ടുക്കയും
ദിനമ്പ്രതി അവനെ അനുഗ്രഹിക്കയും ചെയ്ക.</lg>

<lg n="16"> അപ്പോൾ ദേശത്തിൽ ധാന്യസമൃദ്ധി ഉണ്ടാക
മലമുകളിൽ അവന്റേ വിളവ് ലിബനോനെ പോലേ കിരുകിരുക്ക
ഭൂമിയിലേ സസ്യം പോലേ ഊരുകളിൽ (ആൾ) പൂക്കുക.</lg>


11*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/173&oldid=189714" എന്ന താളിൽനിന്ന് ശേഖരിച്ചത്