താൾ:GaXXXIV5 1.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

160 Psalms, LXX. സങ്കീൎത്തനങ്ങൾ ൭൦. ൭൧.

<lg n="31"> ഞാൻ ദൈവനാമത്തെ പാട്ടിൽ സ്തുതിക്കും,
വാഴ്ത്തികൊണ്ട് അവനെ മഹത്വീകരിക്കും.</lg>

<lg n="32"> കൊമ്പും കുളമ്പുമുള്ള കാളക്കിടാവിനെക്കാൾ
അതു തന്നേ യഹോവെക്കു നല്ലു.</lg>

<lg n="33"> സാധുക്കൾ കണ്ടു സന്തോഷിക്കും,
ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടേ ഹൃദയം ഉയിൎക്ക (൨൨, ൨൭)!</lg>

<lg n="34"> കാരണം യഹോവ ദരിദ്രരെ ചെവികൊണ്ടു
തന്റേ ചങ്ങലക്കാരെ തിരസ്കരിക്കാതേ ഇരിക്കുന്നു.</lg>

<lg n="35"> സ്വൎഗ്ഗങ്ങളും ഭൂമിയും
സമുദ്രങ്ങളും അതിൽ ഇഴയുന്നതും എല്ലാം അവനെ സ്തുതിക്ക!</lg>

<lg n="36"> ദൈവമാകട്ടേ ചിയോനെ രക്ഷിക്കയും
യഹൂദാനഗരങ്ങളെ പണിയിക്കയും അവർ അവിടം വസിച്ചടക്കുകയും,</lg>

<lg n="37"> അവന്റേ ദാസന്മാരുടേ സന്തതി അതിനെ അവകാശമാക്കുകയും
തന്നാമത്തെ സ്നേഹിക്കുന്നവർ അതിൽ കുടിയിരിക്കയും ചെയ്യും.</lg>

൭൦. സങ്കീൎത്തനം.

ഇതു ൪൦, ൧൪ - ൧൮ എന്നതിനോട് ഒക്കും.
സംഗീതപ്രമാണിക്കു, ദാവിദിന്റേതു; ഓൎപ്പിപ്പാൻ വേണ്ടി (൩൮, ൧)

<lg n="2">ദൈവമേ എന്നെ ഉദ്ധരിപ്പാനായി,
യഹോവേ, എന്റേ തുണെക്കായി ഉഴരേണമേ!</lg>

<lg n="3"> എന്റേ പ്രാണനെ അന്വേഷിക്കുന്നവർ നാണിച്ച് അമ്പരന്നും
എൻ തിന്മയെ ഇഛ്ശിക്കുന്നവർ പിന്തിരിഞ്ഞു ലജ്ജിച്ചും പോവാറാക!</lg>

<lg n="4"> ഹാ ഹാ എന്നു പറയുന്നവർ
തങ്ങളുടേ നാണത്തിന്റേ അനുഭവമായി മടങ്ങി പോക!</lg>

<lg n="5"> നിന്നെ അന്വേഷിക്കുന്നവർ ഒക്കയും നിങ്കൽ ആനന്ദിച്ചു സന്തോഷിക്ക,
നിന്റേ രക്ഷയെ സ്നേഹിക്കുന്നവർ
ദൈവം വലിയവൻ എന്നു നിത്യം പറഞ്ഞേയാവൂ!</lg>

<lg n="6"> ഞാനോ ദീനനും ദരിദ്രനും ആകുന്നു,
ദൈവമേ, എങ്കലേക്ക് ഉഴറേണമേ!
എന്റേ തുണയും എന്നെ വിടുവിക്കുന്നവനും നീയത്രേ;
യഹോവേ, താമസിക്കരുതേ!</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/170&oldid=189708" എന്ന താളിൽനിന്ന് ശേഖരിച്ചത്