താൾ:GaXXXIV5 1.pdf/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൬൯. Psalms, LXIX. 159

ഞാൻ മുഴുകായ്കയും
എൻ പകയരിൽനിന്നും നീർകയങ്ങളിൽനിന്നും ഒഴിഞ്ഞു വരികയും,

<lg n="16"> ജലപ്രവാഹം എന്നെ മുക്കായ്കയും അഗാധം മിഴുങ്ങായ്കയും
കിണറ് എന്മേൽ വായടെക്കായ്കയും ആക!</lg>

<lg n="17"> യഹോവേ, എനിക്കുത്തരം തരേണമേ, നിന്റേ ദയ നല്ലതല്ലോ!
നിൻ കനിവിൻ പെരുമെക്കു തക്കവണ്ണം എങ്കലേക്ക് തിരിഞ്ഞു,</lg>

<lg n="18"> അടിയനിൽനിന്നു മുഖം മറെക്കാതെ
എനിക്കു ഞെരുങ്ങുകയാൽ വിരഞ്ഞു ഉത്തരം കല്പിക്കേണമേ!</lg>

<lg n="19"> എൻ ദേഹിയോട് അണഞ്ഞ് അതിനെ വീണ്ടെടുക്ക,
എൻ ശത്രുക്കൾ നിമിത്തം എന്നെ വിമോചിക്ക!</lg>

<lg n="20"> എൻ നിന്ദയും നാണവും ലജയും നീ അറിഞ്ഞു,
എന്റേ മാറ്റാന്മാർ ഒക്കയും നിന്റേ സമക്ഷത്തല്ലോ.</lg>

<lg n="21"> നിന്ദ എൻ ഹൃദയത്തെ ഉടെച്ചു,
അയ്യോഭാവത്തിന്നു ഞാൻ കാത്തിരുന്നു, അതില്ല,
ആശ്വസിപ്പിക്കുന്നവരെ (കാത്തു), കാണ്മാനില്ല താനും.</lg>

<lg n="22"> എന്റേ ആഹാരമായി അവർ പിത്തം തന്നു
എൻ ദാഹത്തിൽ കാടി കുടിപ്പിച്ചു.</lg>

<lg n="23"> അവരുടേ മുമ്പിലേ, മേശ കണിയും
നിൎഭയന്മാൎക്കു കുടുക്കുമാക!</lg>

<lg n="24"> അവരുടേ കണ്ണുകൾ കാണാതവണ്ണം ഇരുണ്ടു പോക,
അവരുടേ ഇടുപ്പുകളെ നിത്യം ആടിക്ക!</lg>

<lg n="25"> നിന്റേ ഈറൽ അവരുടേ മേൽ പകരുക,
നിൻ കോപത്തിൻ ജ്വലനം അവരോട് എത്തുക!</lg>

<lg n="26"> അവരുടേ കെട്ടകം പാഴാക,
അവരുടേ കൂടാരങ്ങളിൽ നിവാസി ഇല്ലാതേ ചമക!</lg>

<lg n="27"> നീ അടിച്ചവനെയല്ലോ അവർ വേട്ടയാടി,
നീ വെട്ടിയവരുടേ ദുഃഖത്തെ അവർ കഥയാക്കും.</lg>

<lg n="28"> അവരുടേ അകൃത്യത്തോട് അകൃത്യം കൂട്ടുക,
നിന്റേ നീതിയിൽ അവർ പ്രവേശിക്കരുതേ;</lg>

<lg n="29"> ജീവപപുസ്തകത്തിൽനിന്ന് അവർ മായ്ക്കപ്പെടുകയും
നീതിമാന്മാരോടു കൂടേ എഴുതപ്പെടായ്കയും വേണം!</lg>

<lg n="30"> ഞാനോ എളിയവനും ദുഃഖിതനും എങ്കിലും
ദൈവമേ, നിന്റേ രക്ഷ എന്നെ ഉയരത്താക്കും.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/169&oldid=189707" എന്ന താളിൽനിന്ന് ശേഖരിച്ചത്