താൾ:GaXXXIV5 1.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

156 Psalms, LXVIII. സങ്കീൎത്തനങ്ങൾ ൬൮.

<lg n="10"> ഉപകാരവൎഷങ്ങൾ നീ ചൊരിയിച്ചു,
ദൈവമേ, വലഞ്ഞു പോയ നിന്റേ അവകാശത്തെ നീ നിവിൎത്തി.</lg>

<lg n="11"> നിന്റേ വ്യൂഹം ദേശത്തിൽ കുടിയേറി,
ദൈവമേ, നിന്റേ ഉദാരതയിൽ എളിയവനു നീ (പാൎപ്പ്) ഒരുക്കി.</lg>

<lg n="12"> കൎത്താവ് മൊഴിയെ ഏകന്നു,
ജയവാഴ്ത്തികൾ മഹാസൈന്യം തന്നേ:</lg>

<lg n="13"> പടകളുടയ രാജാക്കന്മാർ മണ്ടി മണ്ടി,
ഗൃഹസ്ഥയായവൾ കവൎച്ചയെ പങ്കിടും.</lg>

<lg n="14"> ആയമ്പാടികളുടേ നടുവിൽ നിങ്ങൾ കിടക്കുമോ (ന്യാ. ൫, ൧൬)?
വെള്ളി പൊതിഞ്ഞ പ്രാവിറകുകളും
പൈമ്പൊന്നിൻ പ്രഭ മൂടിയ തൂവലുകളും അതാ! </lg>

<lg n="15"> സൎവ്വശക്തൻ അതിൽ അരചന്മാരെ ചിതറിക്കുമ്പോൾ
ചല്മോൻ മുകളിൽ (ന്യാ. ൯, ൪൮) ഹിമം പെയ്തു.</lg>

<lg n="16"> ബാശാനിലേ മല ദേവപൎവ്വതം,
കൊടുമുടികളുള്ള മല തന്നേ ബാശാനിലേ മല.</lg>

<lg n="17"> അല്ലയോ കൊടുമുടികളുടയ മലകളേ,
യഹോവ തന്റേ പാൎപ്പിടമായി ഇഛ്ശിച്ച മലയോടു നിങ്ങൾ എന്തിന്നു
യഹോവ നിത്യത്തോളം അതിൽ വസിക്കും താനും. [സ്പൎദ്ധിക്കുന്നു?</lg>

<lg n="18"> ദൈവരഥങ്ങൾ ഇരുപതിനായിരം ഇരട്ടിച്ച ലക്ഷങ്ങൾ,
അതിന്നിടയിൽ കൎത്താവുണ്ടു, സീനായിൽനിന്നു വിശുദ്ധസ്ഥലത്തേക്കു.</lg>

<lg n="19"> നീ ഉയരത്തിലേക്കു കരേറി, തോറ്റവരെ കെട്ടി നടന്നു,
മനുഷ്യരോടും ദാനങ്ങളെ വാങ്ങിയതു
യാഃ എന്ന ദൈവത്തോടു മത്സരക്കാരും വസിപ്പാൻ തന്നേ.</lg>

<lg n="20"> കൎത്താവു നാളിൽ നാളിൽ അനുഗ്രഹിക്കപ്പെട്ടവനാക.
നമ്മിൽ (ഭാരം) ചുമത്തിയാൽ ദേവൻ താൻ നമ്മുടേ രക്ഷ. (സേല)</lg>

<lg n="21"> ഈ ദേവൻ നമുക്കു ത്രാണനങ്ങളുടയ ദേവൻ,
മരണത്തിൽനിന്നു പോക്കുകൾ യഹോവ എന്ന കൎത്താവിൻ വക്കൽ ഉണ്ടു. </lg>

<lg n="22"> അതേ സ്വശത്രുക്കളുടേ തലയെ ദൈവം തകൎക്കും,
തന്റേ കുറ്റങ്ങളിൽ നടക്കുന്നവന്റേ മുടി മൂടിയ നെറുകയെ തന്നേ.</lg>

<lg n="23"> കൎത്താവ് പറഞ്ഞു: ബാശാനിൽനിന്നു ഞാൻ (ശത്രുക്കളെ) തിരിപ്പിക്കും,
സമുദ്രത്തിൻ ആഴങ്ങളിൽനിന്നു കൊണ്ടുവരും,</lg>

<lg n="24"> നിന്റേ കാൽ രക്തത്തിൽ ചവിട്ടുവാനും [തന്നേ.-
ശത്രുക്കളിൽനിന്നു നിൻ നായ്ക്കളുടേ നാവിനും അംശം ലഭിപ്പാനും എന്നു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/166&oldid=189701" എന്ന താളിൽനിന്ന് ശേഖരിച്ചത്