താൾ:GaXXXIV5 1.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൬൮. Psalms, LXVIII. 155

<lg n="6"> ദൈവമേ, വംശങ്ങൾ നിന്നെ വാഴ്ത്തും,
സകല വംശങ്ങളും നിന്നെ വാഴ്ത്തും.</lg>

<lg n="7">ഭൂമി തന്റേ വിളവിനെ തന്നു (൩ മോ. ൨൬, ൪).
ദൈവം, നമ്മുടേ ദൈവം തന്നേ, നമ്മെ അനുഗ്രഹിപ്പൂതാക!</lg>

<lg n="8"> ദൈവം നമ്മെ അനുഗ്രഹിച്ചിട്ടു
ഭൂമിയുടേ അറുതികൾ ഒക്കയും അവനെ ഭയപ്പെടുക!</lg>

൬൮. സങ്കീൎത്തനം.

ദൈവം പിതാവായി സ്വജനത്തെ നടത്തി (൮) മരുഭൂമിയൂടേ കടത്തി (൧൨)
ശത്രുക്കളെ നീക്കി അത്ഭുതകാരിയായി വിളങ്ങിയ ശേഷം (൧൬) ചിയോനെ
തെരിഞ്ഞെടുത്തു വാണു ജയം നല്കിയതിനാൽ സ്തുത്യൻ; (൨൦) അവൻ ഇനിയും
താങ്ങി രക്ഷിച്ചു (൨൫) സമസ്ത ഗോത്രങ്ങളെയും ഉത്സവം കൊണ്ടാടിക്കയും (൨൯)
ശേഷം ജാതികളെയും അധീനമാക്കി (൩൩) സ്വസ്തുതിക്കായി ഒരുമിപ്പിക്കയും
ചെയ്യും.

സംഗീതപ്രമാണിക്കു; കീൎത്തനയാകുന്ന പാട്ടു.

<lg n="2"> ദൈവം എഴുനീല്ക്കേ, അവന്റേ ശത്രുക്കൾ ചിതറി
അവന്തിരുമുമ്പിൽനിന്നു പകയർ മണ്ടി പോക (൪ മോ. ൧൦, ൩൫)!</lg>

<lg n="3"> പുക പാറുമ്പോലേ നീ അവരെ പാറ്റും,
തീയോട് മെഴുക് ഉരുകുമ്പോലേ ദുഷ്ടന്മാർ ദൈവത്തിന്മുമ്പിൽ നശിക്കും.</lg>

<lg n="4"> നീതിമാന്മാർ സന്തോഷിച്ചു ദൈവമുമ്പാകേ ഉല്ലസിച്ചു
മുദാ ആനന്ദിക്കയും ചെയ്യും.</lg>

<lg n="5">ദൈവത്തിന്നു പാടുവിൻ, അവൻ നാമത്തെ കീൎത്തിപ്പിൻ,
കാടുകളൂടേ എഴുന്നെള്ളുന്നവനു ചെത്തു വഴിയാക്കുവിൻ!
യാഃ എന്ന് അവന്റേ പേർ, അവന്മുമ്പാകേ ഉല്ലസിപ്പിൻ!</lg>

<lg n="6"> തന്റേ വിശുദ്ധ പാൎപ്പിടത്തിൽ ദൈവം
അനാഥന്മാൎക്കു പിതാവും വിധവമാൎക്കു ന്യായകൎത്താവും തന്നേ;</lg>

<lg n="7">ദൈവം ഏകാകികളെ കുടിയിരുത്തുന്നവനും
ബദ്ധന്മാരെ ശ്രീത്വത്തിലേക്കു പുറപ്പെടീക്കുന്നവനും ആകുന്നു;
മത്സരക്കാർ മാത്രം വറണ്ട ഭൂമിയിൽ പാൎപ്പൂ.</lg>

<lg n="8"> ദൈവമേ, തിരുജനത്തിന്റേ മുമ്പേ നീ നടന്നു
പാഴ്നിലത്തൂടേ സഞ്ചരിക്കയിൽ, (സേല)</lg>

<lg n="9"> ഭൂമി ഇളകി വാനങ്ങളും ദൈവമുമ്പിൽ പൊഴിഞ്ഞു, [ങ്ങി). ന്യാ. ൫, ൪. ൫.
ഈ സീനായി തന്നേ ഇസ്രയേലിൻ ദൈവമായ ദൈവത്തിന്മുമ്പിൽ (നടു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/165&oldid=189699" എന്ന താളിൽനിന്ന് ശേഖരിച്ചത്