താൾ:GaXXXIV5 1.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

152 Psalms, LXV. സങ്കീൎത്തനങ്ങൾ ൬൫.

<lg n="11"> നീതിമാൻ യഹോവയിൽ സന്തോഷിച്ച് ആശ്രയിക്കയും
ഹൃദയനേരുള്ളവർ എല്ലാം പ്രശംസിക്കയും ചെയ്യും.</lg>

൬൫.സങ്കീൎത്തനം.

പ്രാൎത്ഥന കേൾ്ക്കുന്ന ദൈവം (൬) സൎവ്വം ഭരിക്കുന്നവനായി വിളങ്ങുന്നത
ല്ലാതേ (൧൦) മഴ പൊഴിച്ചു കൃഷി വിളയിച്ചതിനാലും സ്തുത്യൻ.

സംഗീതപ്രമാണിക്കു; ദാവിദിൻ കീൎത്തനയാകുന്ന പാട്ടു.

<lg n="2"> ദൈവമേ, നിണക്കു ചിയോനിൽ മിണ്ടായ്കയും സ്തോത്രവും (യോഗ്യം),
നിണക്കു നേൎച്ച ഒപ്പിക്കാക.</lg>

<lg n="3"> പ്രാൎത്ഥന കേൾ്പവനേ,
നിന്നോളം എല്ലാ ജഡവും ചെല്ലും.</lg>

<lg n="4">അകൃത്യങ്ങളുടേ കണക്ക് എന്റേ പ്രാപ്തിയെ ലംഘിക്കുന്നു,
ഞങ്ങളുടേ ദ്രോഹങ്ങളോ നീയേ മറെക്കുന്നു. [ധന്യൻ;</lg>

<lg n="5"> നിൻ പ്രാകാരങ്ങളിൽ പാൎപ്പാൻ നീ തെരിഞ്ഞെടുത്ത് അടുപ്പിക്കുന്നവൻ
നിൻ ആലയമാകുന്ന വിശുദ്ധമന്ദിരത്തിലേ നന്മകളാൽ ഞങ്ങൾ തൃപ്തരാ
[യിചമക!</lg>

<lg n="6"> ഞങ്ങളുടേ രക്ഷാദൈവമേ,
ഭൂമിയുടേ അറുതികൾക്ക് ഒക്കയും
ദൂരസ്ഥരുടേ കടലിന്നും ആശ്രയാസ്പദമായുള്ളോവേ,
നീതിയിൽ ഭയങ്കരങ്ങളെ കാട്ടി നീ ഞങ്ങൾ്ക്ക ഉത്തരം തരുന്നു;</lg>

<lg n="7"> നിന്റേ ഊക്കിനാൽ മലകളെ സ്ഥാപിച്ചും
വീൎയ്യത്താൽ അര കെട്ടി നില്പോനേ,</lg>

<lg n="8"> സമുദ്രങ്ങളുടേ നാദം, തിരകളുടേ മുഴക്കം,
കുലങ്ങളുടേ കോലാഹലം എല്ലാം ശമിപ്പിക്കുന്നവനേ!</lg>

<lg n="9">നിൻ അടയാളങ്ങളിൽനിന്ന് അറ്റങ്ങളിലേ നിവാസികൾ ഭയപ്പെടുന്നു,
ഉദയാസ്തമാനങ്ങളുടേ ദിക്കുകളെ നീ ആൎപ്പിക്കുന്നു.</lg>

<lg n="10"> നീ ഭൂമിയെ സന്ദൎശിച്ചു വഴിയുമാറാക്കി സമ്പത്തു പൊഴിക്കുന്നു,
ദൈവത്തിൻ തോടു വെള്ളം നിറഞ്ഞതു.
ഇപ്രകാരം ഭൂമിയെ നിവിൎത്തുകയാൽ അവരുടേ ധാന്യം നീ നിവിൎത്തുന്നു.</lg>

<lg n="11">അതിൻ ചാലുകളെ നനെച്ചു കട്ടകളെ നികത്തി
മാരികൊണ്ട് ഉരുക്കി അതിലേ മുളവു നീ അനുഗ്രഹിക്കുന്നു.</lg>

<lg n="12">നിന്റേ ഉദാരതയുടേ വൎഷത്തെ നീ കിരീടം അണിയിക്കുന്നു;
നിന്റേ (തേർ) വടുക്കൾ മെദസ്സ് തൂകുന്നു.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/162&oldid=189693" എന്ന താളിൽനിന്ന് ശേഖരിച്ചത്