താൾ:GaXXXIV5 1.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൬൪ . Psalms, LXIV. 151

<lg n="9"> എൻ ദേഹി നിന്നോടു പറ്റിപോയി,
നിൻ വലങ്കൈ എന്നെ പിടിച്ചു കൊണ്ടിരിക്കുന്നു.</lg>

<lg n="10"> അവരോ (സ്വന്ത) ആപത്തിന്നായി എൻ പ്രാണനെ തിരയുന്നു,
ഭൂമിയുടേ അധോഭാഗങ്ങളിൽ ചെല്ലും;</lg>

<lg n="11"> വാളിൻ കൈക്കൽ ഒഴിക്കപ്പെടും,
കുറുനരികൾക്ക് ഓഹരിയാകും.</lg>

<lg n="12"> രാജാവോ ദൈവത്തിൽ സന്തോഷിക്കും,
അസത്യവാദികളുടേ വായി അടെച്ചുപോകുന്നതാകയാൽ
അവനെ കൊണ്ട് ആണയിടുന്നവൻ എല്ലാം പ്രശംസിക്കും.</lg>

൬൪. സങ്കീൎത്തനം.

ദുഷ്ടന്മാർ നീതിമാനെക്കൊളേള എത്ര പ്രയത്നം ചെയ്താലും (൮) ദൈവം മു
ല്പുക്കു അതിശയമായി ശിക്ഷാരക്ഷ കഴിപ്പതാൽ സ്തുതിചതു.

സംഗീതപ്രമാണിക്കു; ദാവിദിന്റേ കീൎത്തന.

<lg n="2"> ദൈവമേ, എന്റേ ആവലാധിയിൽ എൻ ശബ്ദം കേൾ്ക്ക,
ശത്രുഭീതിയിൽനിന്ന് എൻ ജീവനെ സൂക്ഷിക്ക!</lg>

<lg n="3"> ദുൎജ്ജനങ്ങളുടേ രഹസ്യകൂട്ടിൽനിന്നും
അതിക്രമക്കാരുടേ ആരവാരത്തിൽനിന്നും എന്നെ മറെക്ക!</lg>

<lg n="4"> ആയവർ വാളെ പോലേ തങ്ങൾ നാവിനെ കൂൎപ്പിച്ചു
കച്ചവാക്ക് അമ്പാക്കി കുലെച്ചു.</lg>

<lg n="5"> ഒളിമറകളിൽനിന്നു തികഞ്ഞവനെ എയ്വാൻ തൊടുക്കുന്നു;
ഭയപ്പെടാതേ പെട്ടന്ന് അവനെ എയ്യും.</lg>

<lg n="6"> വിടക്കു കാൎയ്യത്തെ തങ്ങൾക്ക് ഉറപ്പിക്കയും
കെണികൾ വെച്ചുകൊൾ്വാൻ സംസാരിക്കയും
തങ്ങൾ്ക്കു ആർ നോക്കും എന്നു ചൊല്കയും;</lg>

<lg n="7"> വക്രതകളെ ആരായ്കയും ഉപായം പിണെച്ചുതികെക്കയും (ചെയ്യും);
അവനവന്റേ ഉള്ളവും ഹൃദയവും ആഴം തന്നേ.</lg>

<lg n="8"> അപ്പോൾ ദൈവം അവരെ ശരം എയ്തു,
പെട്ടന്ന് അവൎക്കു മുറികൾ ഏറ്റു.</lg>

<lg n="9"> അവരുടേ (സ്വന്ത) നാവു അവരെ തങ്ങളിൽ ഇടറിക്കും,
അവരെ കൺ പാൎത്തവൻ എല്ലാം കുലുങ്ങി ചിരിക്കും.</lg>

<lg n="10"> എന്നിട്ടു സകല മനുഷ്യരും ഭയപ്പെട്ടു ദൈവത്തിൻ പ്രവൃത്തിയെ അറിയി
തൽക്രിയയെ ബോധിക്കയും; [ക്കയും</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/161&oldid=189691" എന്ന താളിൽനിന്ന് ശേഖരിച്ചത്