താൾ:GaXXXIV5 1.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

6 Job, IV. ഇയ്യോബ് ൪. അ.

൪ — ൧൪: വിവാദത്തിന്റെ ഒന്നാം ഖണ്ഡം.

൪, ൫. അദ്ധ്യായങ്ങൾ.

എലീഫജ് തൎക്കിക്കുന്നതു: (൭) നശിക്കുന്നതു പാപികളത്രേ; (൧൨) ദൎശന
ത്തിൽ കണ്ടപ്രകാരം (൧൭) മനുഷ്യരിൽ പാപമില്ലാത്തവൻ കാണായ്കയാൽ,
(൫, ൧) ദൈവത്തോടു വ്യവഹരിക്കുന്നതു മൌഢ്യം തന്നേ; (൫, ൮) ദേവകൃപ
തേടി (൧൭) ശിക്ഷയാൽ പതം വന്നു ദൈവത്തെ ശരണമാക്കേണ്ടതു.

എന്നാറേ തേമാന്യനായ എലീഫജ് ഉത്തരം ചൊല്ലിയതു:

<lg n="2">നിന്നോട് ഒരു വാക്കു തുനിഞ്ഞാൽ മുഷിച്ചൽ ഉണ്ടോ?
മൊഴികളെ അടെച്ചു വെപ്പാൻ ആൎക്കു കഴിയും!</lg>

<lg n="3"> കണ്ടാലും പലരെയും നീ അഭ്യസിപ്പിച്ചു,
അഴഞ്ഞ കൈകളെ ഉറപ്പിച്ചു;</lg>

<lg n="4"> ഇടറുന്നവനെ നിന്റെ മൊഴികൾ എഴനീല്പിച്ചു,
കുനിഞ്ഞ മുട്ടുകളെ നീ ഊന്നിക്കും.</lg>

<lg n="5"> ഇപ്പോൾ നിണക്കു വന്നിട്ടു നീ മുഷിഞ്ഞും,
നിന്നോടു തട്ടീട്ടു മെരിണ്ടും പോയി.</lg>

<lg n="6"> നിന്റെ (ദേവ) ഭയം നിണക്കു പ്രത്യാശയും
നിൻ വഴികളുടെ തികവു ശരണവും അല്ലയോ?—</lg>

<lg n="7"> നിൎദ്ദോഷനായിട്ട് ആർ കെട്ടു പോയി?
നേരുള്ളവർ എവിടേ സന്നമായി? എന്ന് ഓൎത്തു കൊണ്ടാലും!</lg>

<lg n="8"> അതിക്രമം ഉഴുതു കിണ്ടം വിതെച്ചവർ ഒക്കെയും
അതും കൊയ്തു എന്നു ഞാൻ കണ്ടു.</lg>

<lg n="9"> ദൈവത്തിൻ ശ്വാസത്താൽ അവർ കെട്ടു,
തിരുമൂക്കിൻ ഊത്തിനാൽ തീൎന്നു പോകും.</lg>

<lg n="10"> സിംഹത്തിൻ ഗൎജ്ജനവും കേസരിനാദവും (ഉണ്ടു),
ചെറു കോളരികളുടെ പല്ലുകൾ തകൎക്കപ്പെടുന്നു താനും;</lg>

<lg n="11"> സിംഹക്കുട്ടികൾ ചിതറീട്ടു
മൃഗരാജാവും ഇരയില്ലാതെ കെട്ടു പോകുന്നു.</lg>

<lg n="12"> എനിക്കോ പതുക്കേ ഒരു വാക്കു വന്നു,
എന്റെ ചെവി അതിൻ മുരുൾ്ചയെ ഉൾ്ക്കൊണ്ടതു;</lg>

<lg n="13"> രാത്രിദൎശനങ്ങളാൽ മനോഭാവനകൾ ഉണ്ടായിട്ടു
മനുഷ്യരിൽ സുഷുപ്തി വീണപ്പോൾ,</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/16&oldid=189408" എന്ന താളിൽനിന്ന് ശേഖരിച്ചത്