താൾ:GaXXXIV5 1.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൬൨. Psalms, LXII. 149

<lg n="4"> നീ എനിക്ക് ആശ്രയസ്ഥാനമായല്ലോ,
ശത്രുവിൻ മുമ്പിൽ ശക്തിയുള്ള ഗോപുരം തന്നേ.</lg>

<lg n="5"> നിന്റേ കൂടാരത്തിൽ ഞാൻ യുഗങ്ങളോളം കുടിപാൎപ്പു,
നിന്റേ ചിറകുകളുടേ മറയിൽ ആശ്രയിപ്പാറാക. (സേല)</lg>

<lg n="6"> കാരണം എന്റേ നേൎച്ചകളെ, ദൈവമേ, നീ കേട്ടു
തിരുനാമത്തെ ഭയപ്പെടുന്നവരുടേ അവകാശത്തെ തന്നു.</lg>

<lg n="7"> രാജാവിൻ നാളുകളോടു നാളുകളെ നീ കൂട്ടുക,
അവന്റേ ആണ്ടുകൾ തലമുറ തലമുറയായിട്ടു (പെരുകുക).</lg>

<lg n="8"> അവൻ ദൈവമുമ്പിൽ എന്നും വസിക്ക!
ദയയും സത്യവും അവനെ കാപ്പാൻ നിയമിക്ക!</lg>

<lg n="9"> എങ്കിലോ ദിനം ദിനം എൻ നേൎച്ചകളെ ഒപ്പിച്ചുകൊണ്ടു
തിരുനാമത്തെ ഞാൻ നിത്യം കീൎത്തിക്കും.</lg>

൬൨. സങ്കീൎത്തനം.

ബഹു ശത്രുക്കളാൽ പീഡിതനായി ദൈവത്തിങ്കൽ സ്വാസ്ഥ്യം അന്വേഷി
ച്ചു (൬) അവനെ ഏകശരണം എന്നു പ്രശംസിച്ചു (൧൦) അന്യാശ്രയം എപ്പേരും
തള്ളിപ്പാടിയതു (സ. ൩. ൪൦ കാലത്തിൽ).

യദിഥുൻ (എന്ന വാദ്യക്കാരിൽ) സംഗീതപ്രമാണിക്കു (സ. ൩൯);
ദാവിദിൻ കീൎത്തന.

<lg n="2"> ദൈവത്തിങ്കലേക്കു മാത്രം എൻ ദേഹി മിണ്ടാതിരിക്കുന്നു,
എൻ രക്ഷ അവനിൽ നിന്നത്രേ;</lg>

<lg n="3"> അവൻ മാത്രമേ എൻ പാറയും രക്ഷയും ഉയൎന്നിലവും ആകുന്നു,
ഞാൻ പെരിക കുലുങ്ങുകയില്ല.</lg>

<lg n="4"> ചാഞ്ഞ ഭിത്തിയും ഉലെച്ച മതിലും എന്നപോലേ
ഒാരാളെ കൊള്ള എല്ലാവരും തള്ളിയലെച്ചു വധിക്കുന്നത് എത്രോടം?</lg>

<lg n="5"> അവന്റേ ഉന്നതിയിൽനിന്ന് ഉന്തി തള്ളുവാൻ മാത്രം
അവർ മന്ത്രിച്ചു കപടം രുചിക്കുന്നു,
വായ്കൊണ്ട് അനുഗ്രഹിച്ചു ഉള്ളു കൊണ്ടു ശപിക്കും. (സേല)</lg>

<lg n="6"> ദൈവത്തിന്നായി മാത്രം എൻ ദേഹി മിണ്ടായ്ക,
എൻ പ്രത്യാശ അവനിൽനിന്നത്രേ;</lg>

<lg n="7"> അവൻ മാത്രമേ എൻ പാറയും രക്ഷയും ഉയൎന്നിലവും ആകുന്നു,
ഞാൻ കുലുങ്ങുകയില്ല.</lg>

<lg n="8"> എൻ രക്ഷണയും തേജസ്സും ദൈവത്തിന്മേൽ അത്രേ,
എൻ ശക്തിയുള്ള പാറയും ആശ്രയസ്ഥാനവും ദൈവത്തിൽ തന്നേ.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/159&oldid=189687" എന്ന താളിൽനിന്ന് ശേഖരിച്ചത്