താൾ:GaXXXIV5 1.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

148 Psalms, LXI. സങ്കീൎത്തനങ്ങൾ ൬൧.

<lg n="5"> നിൻ ജനത്തെ കടുതായതിനെ കാണിച്ചു
ചഞ്ചലിപ്പിക്കും മദ്യം ഞങ്ങളെ കുടിപ്പിച്ചു;</lg>

<lg n="6"> പരമാൎതഥം നിമിത്തം എഴുനീറ്റു കൊൾ്വാൻ
നിന്നെ ഭയപ്പെടുന്നവൎക്കു നീ കൊടിയെ ഏററി തന്നു താനും. (സേല)</lg>

<lg n="7"> നിന്റേ പ്രിയന്മാർ വലിച്ചെടുക്കപ്പെടുവാൻ
നിന്റേ വലങ്കൈ കൊണ്ടു രക്ഷിച്ചു ഉത്തരം തരിക.</lg>

<lg n="8"> ദൈവം തന്റേ വിശുദ്ധിയിൽ ഉര ചെയ്തു:
ഞാൻ ഉല്ലസിച്ചു ശികേമെ വിഭാഗിച്ചു
സുക്കോത്ത് താഴ്വരയെ അളന്നെടുക്കും;</lg>

<lg n="9"> ഗില്യാദ് എനിക്കു, മനശ്ശയും എനിക്കു തന്നേ,
എപ്രയിം എന്റേ ശിരസ്സിൻ ത്രാണനം,
യഹൂദ എൻ ന്യായദാതാവ് (൧മോ. ൪൯, ൧൦);</lg>

<lg n="10"> മൊവാബ് എനിക്കു (കാൽ) കഴുകും പാത്രം,
ഏദൊമിന്മേൽ എൻ ചെരിപ്പിനെ എറിയും,
ഫിലിഷ്ടേ, എനിക്കായി ആൎക്കുക!</lg>

<lg n="11"> ഉറപ്പിച്ച നഗരത്തിൽ എന്നെ ആർ കടത്തും,
ഏദൊംവരേ എന്നെ ആർ നടത്തും?</lg>

<lg n="12"> ദൈവമേ, ഞങ്ങളുടേ സൈന്യങ്ങളോടു കൂടേ പുറപ്പെടാതേ
(൪൪, ൧൦) ദൈവമേ, നീ ഞങ്ങളെ തള്ളിവിട്ടിട്ടില്ലയോ?</lg>

<lg n="13"> മാറ്റാനിൽനിന്നു ഞങ്ങൾ്ക്കു സഹായം ഇടുക,
മനുഷ്യന്റേ രക്ഷ വ്യൎത്ഥം.</lg>

<lg n="14"> ദ്വൈവത്തിങ്കൽ നാം ബലം അനുഷ്ഠിക്കും,
നമ്മുടേ മാറ്റാന്മാരെ അവൻ ചവിട്ടിക്കളയും.</lg>

൬൧. സങ്കീൎത്തനം

ഏകദേശം രാജ്യഭ്രഷ്ടനായാറേ രക്ഷയെയും (൭) ദീൎഘായുസ്സിനെയും അപേ
ക്ഷിച്ചതു. (കാലം: മഹനൈമിൽ, ൨ ശമു. ൧൭.)

സംഗീതപ്രമാണിക്കു; കമ്പിനാദത്തിൽ. ദാവിദിന്റേതു.

<lg n="2"> ദൈവമേ, ഞാൻ കെഞ്ചുന്നതു കേൾ്ക്കേണമേ,
ഞാൻ പ്രാൎത്ഥിക്കുന്നതു കുറികൊൾ്കേ വേണ്ടു. [കൂക്കുന്നു:</lg>

<lg n="3"> എന്റേ ഹൃദയം മാഴ്കുകയാൽ ഞാൻ ഭൂമിയുടേ അറ്റത്തുനിന്നു നിങ്കലേക്കു
എനിക്ക് എത്താത്ത പാറമേൽ എന്നെ കരേറ്റുക!</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/158&oldid=189685" എന്ന താളിൽനിന്ന് ശേഖരിച്ചത്