താൾ:GaXXXIV5 1.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൬൦. Psalms, LX. 147

<lg n="11"> എൻ ദൈവം തന്റേ ദയകൊണ്ട് എന്നെ മുമ്പിടും,
എന്റേ എതിരികളിന്മേൽ ദൈവം എന്നെ നോക്കുമാറാക്കും.</lg>

<lg n="12"> എന്റേ ജനം മറക്കാതിരിപ്പാൻ അവരെ കൊല്ലരുതേ.
ഞങ്ങളുടേ പലിശയാകുന്ന കൎത്താവേ,
നിന്റേ ബലത്താൽ അവരെ അലയിച്ചു ഇറക്കികളയേണമേ!</lg>

<lg n="13"> അവരുടേ അധരങ്ങളിലേ വാക്കു വായ്പാപം തന്നേ,
അവരുടേ ഗൎവ്വത്താലും അവർ കള്ളസ്സത്യവും വ്യാജവും ഉരെക്കുന്ന ഹേതു
അവർ പിടിക്കപ്പെടുമാറാക. [വാലും </lg>

<lg n="14"> ഊഷ്മാവിൽ മുടിക്കുക, അവർ ഇല്ലാതവണ്ണം മുടിക്കുക!
യാക്കോബിൽ വാഴുന്നവൻ ദൈവം എന്നതു
ഭൂമിയുടേ അറ്റങ്ങളോളവും അറിവാൻ തന്നേ! (സേല)</lg>

<lg n="15"> പിന്നെ സന്ധ്യെക്ക് അവർ മടങ്ങി നായി പോലേ കുരച്ചു
പട്ടണം ചുററി നടക്കും (൭);</lg>

<lg n="16"> തീനിന്നായി അലകയും
തൃപ്തി വരാഞ്ഞിട്ടു രാപാൎക്കയും ചെയ്യും.</lg>

<lg n="17"> ഞാനോ നിന്റേ ശക്തിയെ പാടുകയും
ഉഷസ്സിൽ നിൻ ദയയെ ഘോഷിക്കയും ചെയ്യും;
നീയല്ലോ എനിക്കു ഞെരുങ്ങും നാളിൽ
ഉയൎന്നിലവും അഭയസ്ഥാനവും ആയ്വരുന്നു.</lg>

<lg n="18"> എന്റേ ശക്തിയായുള്ളോവേ, നിന്നെ ഞാൻ കീൎത്തിക്കും;
ദൈവമല്ലോ എനിക്കുയൎന്നിലം, എൻ ദയയുള്ള ദൈവമേ.</lg>

൬൦. സങ്കീൎത്തനം.

ദേവജനം യുദ്ധസങ്കടത്തിൽ ദൈവത്തെ ആശ്രയിച്ചു (൮) ജയവാഗ്ദത്ത
ത്തെ ഓൎപ്പിച്ചു (൧൧) ഏദൊമിന്റേ നേരേ സഹായം ആശിച്ചതു.

സംഗീതപ്രമാണിക്കു; സാക്ഷ്യത്തിൻ താമര ചൊല്ലി.
പഠിപ്പിപ്പാനുള്ള ദാവിദിൻ നിധി.അവൻ ദ്വിനദത്തിലേ അറാമെയും
ചോബയിലേ അറാമെയും പാഴാക്കുകയിൽ യോവബ് മടങ്ങിപോയി ഉപ്പു
താഴ്വരയിൽ ഏദൊമെ (ജയിച്ചു) പന്തീരായിരത്തോളം വെട്ടുന്ന കാലത്തിൽ
(൨ ശമു. ൮, ൩ - ൧൩)

<lg n="3"> ഞങ്ങളെ തള്ളി വിട്ടു തകൎത്ത ദൈവമേ,
നീ കോപിച്ചിരുന്നു, ഇനി ഞങ്ങളെ യഥാസ്ഥാനത്താക്കുക!</lg>

<lg n="4"> നീ ഭൂമിയെ കുലുക്കി പിളൎത്തു,
ആയതു ചാഞ്ചാടുക കൊണ്ട് അതിൻ മുറിവുകൾ്ക്കു ചികിത്സിക്ക.</lg>


10*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/157&oldid=189683" എന്ന താളിൽനിന്ന് ശേഖരിച്ചത്