താൾ:GaXXXIV5 1.pdf/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൫൮. Psalms, LVIII. 145

<lg n="9"> എൻ തേജസ്സേ, ഉണരുക,
വീണാകിന്നരവും ഉണരുക,
ഞാൻ അരുണോദയത്തെ ഉണൎത്തുക!</lg>

<lg n="10"> കൎത്താവേ, ഞാൻ വംശങ്ങളിൽ നിന്നെ വാഴ്ത്തും,
കുലങ്ങലിൽ നിന്നെ കീൎത്തിക്കും.</lg>

<lg n="11"> കാരണം നിന്റേ ദയ സ്വൎഗ്ഗങ്ങളോളവും
നിൻ സത്യം ഇളമുകിലോളവും വലുതു (൩൬, ൬).</lg>

<lg n="12"> ദൈവമേ, സ്വൎഗ്ഗങ്ങൾക്കു മീതേ ഉയരേണമേ,
സൎവ്വഭൂമിയിലും നിന്റേ തേജസ്സ് (ആക)!</lg>

൫൮. സങ്കീൎത്തനം.

വ്യാജമുള്ള അധികാരികൾ, ഹിംസിക്കയാൽ (൭) ദൈവത്തിന്റേ ന്യായവി
ധിയെ അപേക്ഷിച്ച് ആശിച്ചു സ്തുതിച്ചതു.

സംഗീതപ്രമാണിക്കു; നശിപ്പിക്കൊല്ല (൫൭). ദാവിദിന്റേ നിധി.

<lg n="2"> മനുഷ്യപുത്രരേ, നിങ്ങൾ ന്യായം ഉരെച്ചും
നേർ വിധിച്ചും കൊൾ്വാൻ നിജമായി ഊമരോ?</lg>

<lg n="3"> അത്രയല്ല ഹൃദയത്തിൽ നിങ്ങൾ വക്രതകളെ പ്രവൃത്തിക്കുന്നു,
നിങ്ങളുടേ കൈകളുടേ സാഹസത്തെ ദേശത്തിൽ തൂക്കി കൊടുക്കുന്നു.</lg>

<lg n="4"> ദുഷ്ടന്മാർ ഗൎഭത്തിലേ മാറിപോയി,
കള്ളം പറയുന്നവർ ഉദരം മുതൽ തെറ്റിപ്പോയി;</lg>

<lg n="5"> സൎപ്പവിഷത്തിൻ പന്തിയിൽ അവൎക്കു വിഷം ഉണ്ടു,
ആഭിചാരങ്ങളെ കെട്ടുവാൻ വിദഗ്ദ്ധരെങ്കിലും</lg>

<lg n="6"> മന്ത്രക്കാരുടേ ശബ്ദം കേൾ്ക്കാത്ത
പൊട്ട അണലി പോലേ അവൻ ചെവിടടെക്കും.</lg>

<lg n="7"> ദൈവമേ, അവരുടേ വായിലേ പല്ലുകളെ തകൎക്ക,
കോളരികളുടേ ദംഷ്ട്രകളെ പൊട്ടിക്ക, യഹോവേ!</lg>

<lg n="8"> ഒലിക്കുന്ന വെള്ളമ്പോലേ അവർ വാൎന്നുപോകും,
താൻ അമ്പുകളെ പ്രയോഗിച്ചാൽ മുനയറ്റപ്രകാരം ആകും.</lg>

<lg n="9"> ഉരുകിപോകുന്ന അച്ചുപോലേ കടന്നു പോകും,
സ്ത്രീയിന്ന് അഴിഞ്ഞ കരുവായി വെയിലിനെ കാണാ.</lg>

<lg n="10"> നിങ്ങളുടേ കലങ്ങൾ മുൾക്കൊള്ളികളെ അറിയുമ്മുമ്പേ
ദൈവം ഊതി പച്ചയും ചൂടും ആയതിനോട് അവനെ പാറ്റിക്കളയും.</lg>


10

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/155&oldid=189680" എന്ന താളിൽനിന്ന് ശേഖരിച്ചത്