താൾ:GaXXXIV5 1.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

144 Psalms, LVII. സങ്കീൎത്തനങ്ങൾ ൫൭.

<lg n="13"> ദൈവമേ, നിണക്കു നേൎന്നവ എന്മേൽ (ഉണ്ടു),
സ്തുതിബലികളെ നിണക്ക് ഒപ്പിക്കും.</lg>

<lg n="14"> കാരണം എൻ പ്രാണനെ മരണത്തിൽനിന്നു
അധഃപതനത്തിങ്കന്ന് എൻ കാലുകളെയും നീ ഉദ്ധരിച്ചുവല്ലോ,
ഞാൻ ദൈവത്തിന്മുമ്പാകേ ജീവനുള്ളവരുടേ വെളിച്ചത്തിൽ നടപ്പാനാ
[നായി തന്നേ.</lg>

൫൭. സങ്കീൎത്തനം.

ദുഷ്ടന്മാർ ഹിംസിക്കുമ്പോൽ യഹോവയെ ശരണം പ്രാപിച്ചു (൭) അവൻ
കേട്ടു ന്യായം വിധിപ്പതിനാൽ സ്തുതിച്ചതു.

സംഗീതപ്രമാണിക്കു; നശിപ്പിക്കൊല്ലാ (൫ മോ, ൯, ൨൬).
അവൻ ശൌലിൽനിന്ന് ഓടിപ്പോകുമ്പോൾ ഗുഹയിൽ ദാവിദിന്റേ നിധി.
(൧ ശമു. ൨൨)

<lg n="2"> ദൈവമേ, എന്നോടു കൃപ ചെയ്യേണമേ!
എൻ ദേഹി നിന്നിൽ ആശ്രയിച്ചു;
നിൻ ചിറകുകളിൻ നിഴലിൽ ഞാൻ ആശ്രയിപ്പതാൽ എന്നോടു കൃപ</lg>

<lg n="3"> അത്യുന്നത ദൈവത്തോടു ഞാൻ വിളിക്കും, [ചെയ്യേണമേ!
എന്മേൽ സമാപ്തി വരുത്തുന്ന ദേവനോടു തന്നേ.</lg>

<lg n="4"> അവൻ സ്വൎഗ്ഗത്തിൽനിന്ന് അയച്ചു എന്നെ രക്ഷിക്കും;
എന്റെ നേരേ കപ്പുന്നവൻ പഴിച്ചിടും - (സേല)
ദൈവം തൻ ദയയും സത്യവും അയക്കും.</lg>

<lg n="5"> എൻ ദേഹി സിംഹങ്ങളുടേ നടുവിൽ തന്നേ,
ജ്വാലപ്രായരോടു ഞാൻ കിടപ്പു,
കുന്തവും അമ്പും ആകുന്ന പല്ലുകളും
കൂൎത്തവാൾ എന്ന നാവും ഉള്ള മനുഷ്യപുത്രരോടത്രേ.</lg>

<lg n="6"> ദൈവമേ, സ്വൎഗ്ഗങ്ങൾ്ക്കു മീതേ ഉയരേണമേ,
സൎവ്വഭൂമിയിലും നിന്റേ തേജസ്സ് (ആക)!</lg>

<lg n="7"> എൻ അടികൾ്ക്ക് അവർ വല ഒരുക്കി
എൻ ദേഹിയെ കുനിയിച്ചു,
എന്മുമ്പിൽ കുഴിയെ തോണ്ടി തങ്ങളും അതിന്നകത്തു വീണു. (സേല)</lg>

<lg n="8"> എൻ ഹൃദയം ഉറെച്ചു, ദൈവമേ, എൻ ഹൃദയം ഉറെച്ചു,
ഞാൻ പാടി കീൎത്തിക്ക.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/154&oldid=189678" എന്ന താളിൽനിന്ന് ശേഖരിച്ചത്