താൾ:GaXXXIV5 1.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

140 Psalms, LIII. LIV. സങ്കീൎത്തനങ്ങൾ ൫൩. ൫൪.

൫൩. സങ്കീൎത്തനം.

സംഗീതപ്രമാണിക്കു, കുഴലിന്മേൽ; ദാവിദിന്റേ ഉപദേശപ്പാട്ടു.
(സങ്കീ. ൧൪. പോലേ)

<lg n="2">മൂഢൻ ദൈവം ഇല്ല എന്നു തന്റേ ഹൃദയത്തിൽ പറയുന്നു.
അവർ തങ്ങളെ കെടുത്തു അക്രമത്തെ അറെപ്പാക്കി;
നന്മ ചെയ്യുന്നവൻ ആരും ഇല്ല.</lg>

<lg n="3"> ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്നു കാണ്മാൻ വേണ്ടി
ദൈവം സ്വൎഗ്ഗത്തിൽനിന്നു മനുഷ്യപുത്രരുടേ മേൽ നോക്കുന്നു.</lg>

<lg n="4"> എല്ലാം പിൻവാങ്ങി, അവർ ഒക്കത്തക്ക പുളിച്ചു പോയി,
നന്മ ചെയ്യുന്നവൻ ഇല്ല, ഒരുത്തൻ പോലും ഇല്ല.</lg>

<lg n="5">ദൈവത്തെ വിളിക്കാതേ എൻ ജനത്തെ അപ്പമാക്കി തിന്നു കൊണ്ട്
അകൃത്യം പ്രവൃത്തിക്കുന്നവർ അറിയുന്നില്ലയോ?</lg>

<lg n="6"> അതാ അവർ ചീളെന്നു പേടിച്ചു പോയി, പേടി എന്മാനും ഇല്ല;
കാരണം നിന്നെ നിരോധിക്കുന്നവന്റേ അസ്ഥികളെ ദൈവം ചിതറി;
ദൈവം അവരെ വെറുക്കയാൽ നീ നാണം വരുത്തി.</lg>

<lg n="7"> ചിയോനിൽനിന്ന് ഇസ്രയേലിന്റേ രക്ഷകൾ വന്നാൽ കൊള്ളാം!
യഹോവ തൻ ജനത്തിന്റേ അടിമയെ മാറ്റുമ്പോൾ
യാക്കോബ് ആനന്ദിക്ക, ഇസ്രയേൽ സന്തോഷിക്ക!</lg>

൫൪. സങ്കീൎത്തനം.

(൩) ശത്രുക്കളിൽനിന്നു രക്ഷിപ്പാൻ അപേക്ഷയും (൬) ദേവസഹായത്തിൽ
ആശ്രയവും.

സംഗീതപ്രമാണിക്കു, കമ്പിനാദത്തോടേ: ദാവീദിന്റേ ഉപദേശപ്പാട്ടു.
ജീഫ്യർ വന്നു ശൌലെ കണ്ടു ദാവിദ് ഞങ്ങളോടല്ലോ ഒളിച്ചു
പാൎക്കുന്നു എന്നു പറഞ്ഞാറേ. (൧ ശമു. ൨൩, ൧൯)

<lg n="3">ദൈവമേ, നിന്റേ നാമത്താൽ എന്നെ രക്ഷിച്ചു
നിന്റേ വീൎയ്യത്താൽ എനിക്കു ന്യായം വിധിക്ക!</lg>

<lg n="4"> ദൈവമേ, എന്റേ പ്രാൎത്ഥന കേട്ടു
ഈ വായിൻ മൊഴികളെ ചെവികൊള്ളേണമേ!</lg>

<lg n="5">എന്തെന്നാൽ അന്യന്മാർ എനിക്കു വിരോധമായി എഴുനീറ്റു
പ്രൌഢന്മാർ എൻ ദേഹിയെ തിരയുന്നു;
ദൈവത്തെ തങ്ങളുടേ മുമ്പാകേ വെക്കാത്തവരത്രേ. (സേല)-</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/150&oldid=189671" എന്ന താളിൽനിന്ന് ശേഖരിച്ചത്