താൾ:GaXXXIV5 1.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇയ്യോബ് ൩. അ. Job, III. 5

<lg n="11"> എന്നിട്ടു ഗൎഭത്തിൽനിന്നു ഞാൻ മരിക്കാഞ്ഞതും
ഉദരത്തിൽനിന്നു പുറപ്പെട്ട ഉടനേ വീൎപ്പു മുട്ടാഞ്ഞതും എന്തിന്നു?</lg>

<lg n="12"> (അപ്പന്റെ) മുട്ടുകൾ എന്നെ ഏറ്റുകൊൾ്വാൻ എന്തു?
കുടിപ്പാൻ മുലകൾ ഉണ്ടാകുന്നതിന്ന് എന്തു മൂലം?</lg>

<lg n="13">അല്ലായ്കിൽ ഞാൻ കിടന്നു സ്വൈരം പൂണ്ടിരിക്കും,
അന്നുറങ്ങി സ്വസ്ഥത കാണും.</lg>

<lg n="14"> തങ്ങൾ്ക്കു കല്ക്കുന്നുകളെ പണിയുന്ന
രാജാക്കളോടും ദേശമന്ത്രിമാരോടും,</lg>

<lg n="15"> പൊന്നുണ്ടായിട്ടു ഭവനങ്ങളിൽ വെള്ളി നിറെക്കുന്ന
പ്രഭുക്കളോട് എങ്കിലും കൂടും.</lg>

<lg n="16"> അല്ല, അലസിപ്പോയിട്ടു (മൺ) മറെച്ച കരുപോലേ,
വെളിച്ചം കാണാത്ത പിള്ളകൾ കണക്കേ ഞാൻ ഇല്ല എന്നു വരും.</lg>

<lg n="17"> അവിടേ ദുഷ്ടന്മാർ അലമ്പലിൽനിന്ന് ഒഴിയും,
അവിടേ ഊക്കറ്റു തളൎന്നവൎക്കു ചടപ്പ് ആറും.</lg>

<lg n="18"> ബദ്ധരും തെളിക്കുന്നവന്റെ ഒച്ച കേൾ്ക്കാതെ
ഒക്കത്തക്ക സ്വൈരം കാണും.</lg>

<lg n="19"> ചെറിയവനും വലിയവനും അവിടേ ഒക്കും,
ദാസനു യജമാനനിൽനിന്നു വിടുതൽ വന്നുപോയി.</lg>

<lg n="20"> കഷ്ടിപ്പവന് അവൻ വെളിച്ചവും
മനക്കൈപ്പുള്ളവൎക്കു ജീവനും കൊടുപ്പാൻ എന്തു?</lg>

<lg n="21">അവർ മരണത്തിന്നു കാത്തിരിക്കുന്നു, അതില്ല, താനും;
മഹാനിക്ഷേപങ്ങളേക്കാളും അതിനെ തോണ്ടി എടുത്തു,</lg>

<lg n="22">ആനന്ദത്തോടും സന്തോഷിക്കും,
ശവക്കുഴി കണ്ടെത്തുകയിൽ മകിഴുകയും ചെയ്യും.</lg>

<lg n="23"> ദൈവം ചുറ്റും വേലി കെട്ടീട്ടു,
തനിക്കും വഴി മറഞ്ഞു പോയ പുരുഷനു (ജീവൻ എന്തിന്നു)?</lg>

<lg n="24"> എനിക്കോ അപ്പം (ഭക്ഷിക്കും) മുമ്പേ ഞരക്കം വരുന്നു,
വെള്ളങ്ങൾപോലേ ഒാലോല ഞാൻ അലറുന്നു.</lg>

<lg n="25"> ഞാൻ പേടിക്കുന്ന പേടി എനിക്കു തട്ടുന്നു,
ഞാൻ അഞ്ചുന്നത് എന്നോട് എത്തുന്നു.</lg>

<lg n="26"> എനിക്ക് അമൎച്ച ഇല്ല സ്വൈരവും ഇല്ല സ്വസ്ഥതയും ഇല്ല,
അലമ്പലേ വരുന്നുള്ളു.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/15&oldid=189405" എന്ന താളിൽനിന്ന് ശേഖരിച്ചത്