താൾ:GaXXXIV5 1.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

134 Psalms, XLIX. സങ്കീൎത്തനങ്ങൾ ൪൯.

<lg n="7"> അവിടേ നടുക്കം അവൎക്കു പിടിച്ചു,
പെറുന്നവൾ്ക്ക് എന്ന പോലേ ഈറ്റുനോവു തന്നേ.</lg>

<lg n="8"> കിഴക്കൻ കാറ്റു കൊണ്ടു
നീ തൎശീശ് കപ്പലുകളെ തകൎക്കുന്നു. (൨ നാൾ. ൨൦, ൩൬)</lg>

<lg n="9"> നാം (പണ്ടു) കേട്ടപ്രകാരം സൈന്യങ്ങളുടയ യഹോവയുടേ പട്ടണമായ
നമ്മുടേ ദൈവത്തിൻ നഗരത്തിൽ തന്നേ കണ്ടിരിക്കുന്നു:
ദൈവം അവളെ എന്നേക്കും സ്ഥാപിക്കുന്നു. (സേല)</lg>

<lg n="10"> ദൈവമേ, തിരുമന്ദിരത്തിൻ ഉള്ളിൽ
ഞങ്ങൾ നിന്റേ ദയയെ ചിന്തിച്ചു.</lg>

<lg n="11"> ദൈവമേ, നിന്റെ നാമം ഏതു പ്രകാരം
അപ്രകാരം ഭൂമിയുടേ അറ്റത്തോളം നിന്റേ കീൎത്തിയും ആകുന്നു,
നിൻ വലങ്കൈ നീതി നിറഞ്ഞതു തന്നേ.</lg>

<lg n="12"> നിന്റേ ന്യായവിധികൾ നിമിത്തം ചിയോൻ മല സന്തോഷിക്കുന്നു,
യഹൂദാപുത്രിമാർ ആനന്ദിക്കുന്നു.</lg>

<lg n="13">അല്ലയോ ചിയോനെ ചുറ്റി വളഞ്ഞും നടന്നു
അതിൻ ഗോപുരങ്ങളെ എണ്ണുവിൻ,</lg>

<lg n="14"> അതിൻ പുറമതിൽ (കൊത്തളത്തെ) കുറിക്കൊണ്ടു
അരമനകളെ വിവേചിച്ചും കൊൾ്വിൻ,
പിറേറ തലമുറയോടു വൎണ്ണിപ്പാൻ തന്നേ!</lg>

<lg n="15"> ഈ ദൈവം അല്ലോ എന്നെന്നേക്കും നമ്മുടേ ദൈവമാകുന്നു,
അവൻ നമ്മെ മരണത്തൂടേ നടത്തും.</lg>

൪൯. സങ്കീൎത്തനം.

വിചാരിച്ചാൽ (൬) ദുഷ്ടരുടേ ശ്രീത്വം (൮) മരണത്തിൽനിന്നു രക്ഷിക്കാ
യ്കയാൽ (൧൭) ഭയങ്കരമുള്ളതല്ല. (കാലം ൩൭ സ. പോലേ)

സംഗീതപ്രമാണിക്കു; കോരഹ്യപുത്രരുടേ കീൎത്തന.

<lg n="2"> സകലവംശങ്ങളും, ഇതിനെ കേൾ്പിൻ,
പ്രപഞ്ചവാസികൾ ഒക്കയും ചെവിക്കൊൾ്വിൻ,</lg>

<lg n="3"> മനുഷ്യമക്കളും വീരപുത്രരും,
ധനവാനും ദരിദ്രനും കൂടേ!</lg>

<lg n="4"> എന്റേ വായി ജ്ഞാനം ഉരെക്കും,
എന്റേ ഹൃദയധ്യാനം വിവേകം തന്നേ.</lg>

<lg n="5"> ഉപമെക്ക് എന്റേ ചെവിയെ ചായ്ക്കും,
വീണമേൽ എന്റേ കടങ്കഥയെ തുറക്കും.-</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/144&oldid=189660" എന്ന താളിൽനിന്ന് ശേഖരിച്ചത്