താൾ:GaXXXIV5 1.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൪൮. Psalms, XLVIII. 133

<lg n="3"> കാരണം മഹോന്നതനായ യഹോവ ഭയങ്കരനും
സൎവ്വഭൂമിയിൽ മഹാരാജാവും ആകുന്നു.</lg>

<lg n="4"> അവൻ വംശങ്ങളെ നമ്മുടേ വശത്തും
കുലങ്ങളെ നമ്മുടേ കാൽ കീഴേയും അടക്കുന്നു.</lg>

<lg n="5"> അവൻ സ്നേഹിച്ചുള്ള യാക്കോബ് പ്രശംസിക്കുന്ന
നമ്മുടേ അവകാശത്തെ നമ്മുക്കായി തെരിഞ്ഞെടുത്തു.(സേല)</lg>

<lg n="6">ദൈവം ജയഘോഷത്തോടും
യഹോവ കാഹള നാദത്തോടും കരേറുന്നു.</lg>

<lg n="7"> ദൈവത്തെ കീൎത്തിപ്പിൻ, കീൎത്തിപ്പിൻ!
നമ്മുടേ രാജാവെ കീൎത്തിപ്പിൻ, കീൎത്തിപ്പിൻ!</lg>

<lg n="8"> ദൈവമല്ലോ സൎവ്വഭൂമിയുടേ രാജാവ്,
ഉപദേശപ്പാട്ടിനാൽ കീൎത്തിപ്പിൻ!</lg>

<lg n="9"> ദൈവം ജാതികളെ ഭരിക്കുന്നു;
ദൈവം തൻ വിശുദ്ധ സിംഹാസനത്തിൽ ഇരുന്നു കൊണ്ടു</lg>

<lg n="10"> വംശങ്ങളുടേ നായകന്മാർ അബ്രഹാം ദൈവത്തിൻ ജനമായി ചേൎന്നുവരു
ഭൂമിയുടേ പലിശകളായവർ ദൈവത്തിന്നല്ലോ ആകുന്നു, [ന്നു;
അവൻ ഏറേ ഉയൎന്നിരിക്കുന്നു.</lg>

൪൮. സങ്കീൎത്തനം.

ദൈവനഗരത്തെ കൊള്ളേ (൫) മാറ്റാന്മാർ ൨ന്നാറേ മണ്ടി പോകയാൽ
(൧൦) രക്ഷയെ സ്തുതിച്ചു (൧൩) സന്തതികളോടും വൎണ്ണിച്ചു കൊള്ളേണം. (കാലം
൪൬. പോലേ)

കോരഹ്യപുത്രരുടേ കീൎത്തനയാകുന്ന പാട്ടു.

<lg n="2"> യഹോവ വലിയവനും ഏറ്റം സ്തുത്യനും ആകുന്നതു
അവന്റേ വിശുദ്ധ മലയായ നമ്മുടേ ദൈവത്തിൻ നഗരത്തിൽ തന്നേ.</lg>

<lg n="3"> ഉന്നതി കൊണ്ടു സുന്ദരവും സൎവ്വഭൂമിയുടേ ആനന്ദവും ആകുന്നതു
ഉത്തരപൎവ്വതത്തിന്നൊത്ത (യശ, ൧൪, ൧൩ ) ചീയോൻ മല
എന്ന മഹാരാജാവിന്റേ നഗരം തന്നേ.</lg>

<lg n="4">അതിൻ അരമനകളിൽ
ദൈവം ഉയൎന്നിലം എന്ന് അറിയായ്വന്നു.</lg>

<lg n="5"> എങ്ങനേ എന്നാൽ രാജാക്കന്മാർ കുറിനിലത്തു കൂടി,
ഒന്നിച്ചു കടന്നു പോയി.</lg>

<lg n="6">അവർ കണ്ടു,
അവ്വണ്ണം വിസ്മയിച്ചു മെരിണ്ടു മണ്ടി പോയി.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/143&oldid=189658" എന്ന താളിൽനിന്ന് ശേഖരിച്ചത്