താൾ:GaXXXIV5 1.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

132 Psalms, XLVI. XLVII. സങ്കീൎത്തനങ്ങൾ ൪൬. ൪൭

൪൬. സങ്കീൎത്തനം.

സ്വജനത്തിൻ രക്ഷിതാവു (൫) വിശുദ്ധനഗരത്തെ പാലിച്ചതിന്നു (൯)
സ്തോത്രം. (കാലം യശ. ൩൭, ൩൬)

സംഗീതപ്രമാണിക്കു, കോരഹ്യപുത്രരുടേ പാട്ടു; കന്യാരാഗത്തിൽ.

<lg n="2"> ദൈവം നമുക്ക് ആശ്രയവും ബലവും ആകുന്നു,
ക്ലേശങ്ങളിൽ അവൻ തുണ എന്ന് ഏറ്റം കാണപ്പെട്ടവൻ.</lg>

<lg n="3"> അതുകൊണ്ടു ഭൂമിയെ മാറ്റുകിലും
സമുദ്രമദ്ധ്യേ മലകൾ കുലുങ്ങിയാലും നാം ഭയപ്പെടുക ഇല്ല.</lg>

<lg n="4"> അതിലേ വെള്ളങ്ങൾ പതെച്ചു മുഴങ്ങി
മലകൾ അതിന്റേ ഡംഭത്താൽ ഇളകി പോകട്ടേ! (സേല)</lg>

<lg n="5"> ഒരു നദി ഉണ്ടു, അതിന്റേ കാലുകൾ
മഹോന്നതന്റേ പാൎപ്പിടങ്ങളാൽ വിശുദ്ധമായ ദേവനഗരത്തെ സന്തോ</lg>

<lg n="6"> ദൈവം അവളുടേ ഉള്ളിൽ ഉണ്ടു, അവൾ ഇളകുകയില്ല; [ഷിപ്പിക്കുന്നു.
പുലൎച്ചെക്കു തന്നേ ദൈവം അവളെ തുണെക്കും.</lg>

<lg n="7"> ജാതികൾ മുഴങ്ങി രാജ്യങ്ങൾ കുലുങ്ങി,
അവൻ തൻ ഒലിയെ കേൾ്പിച്ചു ഭൂമിയും ഉരുകുന്നു.</lg>

<lg n="8"> സൈന്യങ്ങളുടയ യഹോവ നമ്മോടു കൂടേ ഉണ്ടു,
യാക്കോബിൻ ദൈവം നമുക്ക് ഉയൎന്നിലം. (സേല)</lg>

<lg n="9"> അല്ലയോ നിങ്ങൾ വന്നു
ഭൂമിയിൽ സംഹാരങ്ങൾ ചെയ്ത യഹോവയുടേ അത്ഭുതങ്ങളെ ദൎശിപ്പിൻ!</lg>

<lg n="10"> ഭൂമിയറ്റത്തോളം യുദ്ധങ്ങളെ ശമിപ്പിച്ചു
വില്ലൊടിച്ചു കുന്തം പൊട്ടിച്ചു തേരുകളെ തീയിൽ ചുട്ടുകളയുന്നു.</lg>

<lg n="11"> നിങ്ങൾ വിട്ടടങ്ങി ഞാൻ തന്നേ ദൈവം എന്നും
ജാതികളിൽ ഉയരുന്നു ഭൂമിയിൽ ഉയരുന്നു എന്നും അറിഞ്ഞു കൊൾ്വിൻ!</lg>

<lg n="12"> സൈന്യങ്ങളുടയ യഹോവ നമ്മോടു കൂടേ ഉണ്ടു, [(൨. നാള. ൩൨, ൨൩)
യാക്കോബിൻ ദൈവം നമുക്ക് ഉയൎന്നിലം. (സേല)</lg>

൪൭. സങ്കീൎത്തനം.

സ്വജാതിയെ രക്ഷിച്ചു ജയം കൊടുത്തിട്ടു (൬) സ്വൎഗ്ഗത്തിൽ മടങ്ങി പോയ
വനെ സൎവ്വഭൂമിയും സ്തുതിക്കേണം.

സംഗീതപ്രമാണിക്കു, കോരഹ്യപുത്രരുടേ കീൎത്തന.

<lg n="2"> സകല വംശങ്ങളും കൈക്കൊട്ടുവിൻ,
ആൎപ്പൊലി കൊണ്ടു ദൈവത്തിന്നു ഘോഷിപ്പിൻ!</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/142&oldid=189656" എന്ന താളിൽനിന്ന് ശേഖരിച്ചത്