താൾ:GaXXXIV5 1.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൪൫. Psalms, XLV. 131

<lg n="3"> മനുഷ്യപുത്രരിൽ നീ അതിസുന്ദരൻ,
ലാവണ്യം നിന്റേ അധരങ്ങളിന്മേൽ പൊഴിഞ്ഞിരിക്കുന്നു;
അതുകൊണ്ടു ദൈവം നിന്നെ എന്നേക്കും അനുഗ്രഹിക്കുന്നു.</lg>

<lg n="4"> വീര, തിരുവാളെ അരെക്കു കെട്ടുക,
നിന്റേ ഓജസ്സും പ്രഭയും തന്നേ! [സിദ്ധിക്ക,</lg>

<lg n="5"> ഇപ്രഭയിൽ നീ സത്യവും വിനയനീതിയും രക്ഷിപ്പാൻ എഴുന്നെള്ളി
നിൻ വലങ്കൈയും നിണക്ക് ഭയങ്കരമുള്ളതിനെ ഉപദേശിക്ക!</lg>

<lg n="6"> നിന്റേ അമ്പുകൾ കൂൎത്തവ, [ത്തിൽ ആകുന്നു.
വംശങ്ങൾ നിന്റേ കീഴിൽ വീഴേ അവ രാജാവിൻ ശത്രുക്കളുടേ ഹൃദയ </lg>

<lg n="7"> ദൈവമേ, നിന്റേ സിംഹാസനം എന്നേക്കുമുള്ളതു,
നിന്റേ രാജ്യദണ്ഡു നേരുള്ള ചെങ്കോൽ തന്നേ.</lg>

<lg n="8"> നീ നീതിയെ സ്നേഹിച്ചു ദോഷത്തെ പകെക്കുന്നതുകൊണ്ടു
നിൻ ദൈവമായ ദൈവം നിന്റേ കൂട്ടരെക്കാൾ അധികം
നിന്നെ ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തു.</lg>

<lg n="9"> നിന്റേ വസ്ത്രങ്ങൾ എല്ലാം മൂറും അഗരുവും കറുപ്പയും ഉള്ളവ;
ആനക്കൊമ്പുള്ള അരമനകളിൽനിന്നു കമ്പിനാദം നിന്നെ സന്തോഷിപ്പി</lg>

<lg n="10"> നിന്റേ ശ്രേഷുമാരിൽ രാജപുത്രിമാർ ഉണ്ടു, [ക്കുന്നു.
രാജ്ഞി താൻ ഓഫീർ, തങ്കം അണിഞ്ഞു നിന്റേ വലത്തു നില്ക്കുന്നു.</lg>

<lg n="11"> അല്ലയോ, പുത്രിയേ, കേട്ടും കണ്ടും ചെറി ചാച്ചും കൊൾക!
നിൻ ജനത്തെയും പിതാവിൻ ഭവനത്തെയും മറക്കേണമേ!</lg>

<lg n="12"> രാജാവ് തന്നേ നിന്റേ കൎത്താവാകയാൽ [സ്കരിക്ക!
അവൻ നിന്റേ സൌന്ദൎയ്യത്തെ വാഞ്ഛിക്കുമാറാക, നീയും അവനെ നമ</lg>

<lg n="13"> എന്നാൽ തൂർപുത്രി ആദിയായിട്ട്
ജനത്തിലേ ധനവാന്മാർ കാഴ്ചകൊണ്ടു നിൻ മുഖപ്രസാദത്തെ തേടും.</lg>

<lg n="14"> അകത്തു രാജപുത്രി അശേഷതേജസ്സാകുന്നു,
അവളുടേ ചേല പൊൻ, അമിഴ്ത്തിയതു.</lg>

<lg n="15"> അവൾ ചിത്രപടങ്ങളിന്മേൽ രാജാവിലേക്കു കൊണ്ടുവരപ്പെടുന്നു;
അവളുടേ തോഴിമാരായ കന്യകമാർ അവളുടേ പിന്നാലേ നിങ്കലേക്ക് ന</lg>

<lg n="16"> ആനന്ദസന്തോഷങ്ങളിൽ അവർ വരുത്തപ്പെട്ടു [ടത്തപ്പെടുന്നു;
രാജാവിൻ മന്ദിരം പ്രവേശിക്കുന്നു.</lg>

<lg n="17"> പിതാക്കന്മാൎക്കു പകരം നിന്റേ പുത്രർ ആക,
അവരെ നീ സൎവ്വഭൂമിയിലും പ്രഭുക്കളാക്കി വെക്കും.</lg>

<lg n="18"> തലമുറതോറും ഞാൻ നിന്റേ നാമത്തെ ഓൎപ്പിക്കും,
അതുകൊണ്ടു വംശങ്ങൽ നിന്നെ എന്നെന്നേക്കും വാഴ്ത്തും.</lg>


9*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/141&oldid=189654" എന്ന താളിൽനിന്ന് ശേഖരിച്ചത്