താൾ:GaXXXIV5 1.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

130 Psalms, XLV. സങ്കീൎത്തനങ്ങൾ ൪൫.

<lg n="17"> നിന്ദിച്ചും പഴിച്ചും ചൊല്ലുന്നവന്റേ ശബ്ദത്താലേ
ശത്രുവിന്റേയും പക വീട്ടുന്നവന്റേയും ഹേതുവാൽ തന്നേ.</lg>

<lg n="18"> ഇതൊക്കയും ഞങ്ങൾ്ക്കു തട്ടിയതു നിന്നെ മറന്നിട്ടല്ല,
നിന്റേ നിയമത്തെ ഭഞ്ജിച്ചിട്ടും അല്ല.</lg>

<lg n="19"> നീ ഞങ്ങളെ കുറുനരികളിടത്ത് (ആക്കി) ചതെപ്പാനും
മരണനിഴൽ ഞങ്ങൾമേൽ മൂടുവാനും തക്കവണ്ണം,</lg>

<lg n="20"> ഞങ്ങളുടേ ഹൃദയം പിൻവാങ്ങിയതും
ഞങ്ങടേ നടകൾ നിന്റേ മാൎഗ്ഗത്തിൽനിന്നു തെറ്റിയതും ഇല്ല.</lg>

<lg n="21"> ഞങ്ങളുടേ ദൈവത്തിൻ നാമത്തെ ഞങ്ങൾ മറന്നു
അന്യദേവങ്കലേക്കു കൈകളെ പരത്തി എങ്കിൽ,</lg>

<lg n="22"> ദൈവം ഹൃദയരഹസ്യങ്ങളെ അറികകൊണ്ട്
അതിനെ ആരാഞ്ഞു കാണ്കയില്ലയോ?</lg>

<lg n="23"> നിൻ നിമിത്തമല്ലോ ഞങ്ങൾ എല്ലാ നാളും കൊല്ലപ്പെട്ടും
കുലയാടായി എണ്ണപ്പെട്ടും ഇരിക്കുന്നു.</lg>

<lg n="24"> ഉണൎന്നുകൊൾ്ക, കൎത്താവേ! എന്തിന്ന് ഉറങ്ങുന്നു?
മിഴിക്കേണമേ, നിത്യം വെറുക്കല്ലേ!</lg>

<lg n="25"> തിരുമുഖത്തെ എന്തിനു മറെച്ചു
ഞങ്ങടേ താഴ്ചയും പീഡയും മറക്കുന്നു?</lg>

<lg n="26"> ഞങ്ങടേ ദേഹിയല്ലോ പൂഴിയിലേക്കു ചാഞ്ഞു
വയറു ഭൂമിയോടു പറ്റി ഇരിക്കുന്നു.</lg>

<lg n="27"> അല്ലയോ ഞങ്ങൾക്കു തുണയായി എഴുനീറ്റു
നിൻ ദയ നിമിത്തം ഞങ്ങളെ വീണ്ടെടുക്കേണമേ!</lg>

൪൫. സങ്കീൎത്തനം.

ദിവ്യ മഹത്വം നിമിത്തം സ്തുത്യനായ രാജാവു (൮) ഒരു രാജപുത്രിയെ വേ
ൾ്ക്ക കൊണ്ടു (൧൧) കാന്തയോടു ശ്രദ്ധ ഉപദേശിച്ചിട്ടു (൧൪) വിവാഹയാത്രയെ
വൎണ്ണിച്ചതു. (കാലം ശലൊമോന്റേ ശേഷം)

സംഗീതപ്രമാണിക്കു, താമരകളേ രാഗത്തിൽ; കോരഹ്യപുത്രരുടേ
ഉപദേശപ്പാട്ടു. കാന്തമാരുടേ പാട്ടു.

<lg n="2"> എന്റേ ഹൃദയം നല്ല വചനത്താൽ പൊങ്ങുന്നു,
എന്റേ കൃതി രാജാവിന്നാക എന്നു ഞാൻ ചൊല്ലുന്നു;
എൻ നാവു വേഗമുള്ള ലേഖന്റെ എഴുത്തുകോൽ തന്നേ.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/140&oldid=189652" എന്ന താളിൽനിന്ന് ശേഖരിച്ചത്