താൾ:GaXXXIV5 1.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

4 Job, III. ഇയ്യോബ് ൩. അ.

<lg n="12"> പറഞ്ഞൊത്തു വന്നപ്പോൾ, ദൂരത്തുനിന്നു കണ്ണുകളെ ഉയൎത്തി അവനെ
അറിഞ്ഞില്ല താനും. അന്ന് അവർ ശബ്ദം ഉയൎത്തി കരഞ്ഞു, അവനവൻ
</lg><lg n="13"> തൻ പുതെപ്പു കീറി വാനത്തോട്ടു തലമേൽ ചാരം വാരി വിതറി, അ
വനോടു കൂടേ ഏഴു പകലും ഏഴു രാവും നിലത്തിരുന്നു, ദുഃഖം അ
തികൊടിയത് എന്നു കാണ്കയാൽ അവനോട് ആരും ഒരു വാക്കും മിണ്ടാ
തിരുന്നു.</lg>

൩. അദ്ധ്യായം.

ഇയ്യോബ് അഴിനിലയായി തൻ ജനനത്തെ ശപിച്ചു, (൧൧) ജനിച്ച ഉട
നേ മരിപ്പാൻ ആഗ്രഹിച്ചു, (൨൦) ജീവൻ ഉണ്ടായത് എന്തിന്ന് എന്നു ചോദിച്ചതു.

അനന്തരം ഇയ്യോബ് വായ്തുറന്നു തന്റെ നാളിനെ ശപിച്ചു കൊണ്ടു ഇയ്യോ
ബ് പറഞ്ഞാരംഭിച്ചതു:

<lg n="3"> ഞാൻ ജനിച്ച നാളും
ആൺ ഉത്ഭവിച്ചു എന്നു ചൊല്ലിയ രാത്രിയും കെട്ടുപോക!</lg>

<lg n="4"> ആ ദിവസം ഇരുളാക!
ദൈവം ഉയരത്തിൽനിന്ന് അതിനെ ഇനി തിരയായ്ക!
ജ്യോതിസ്സ് അതിന്മേൽ തെളങ്ങായ്ക!</lg>

<lg n="5"> ഇരുളും മരണനിഴലും അതിനെ ചോദിച്ചടക്കുക!
മേഘം അതിന്മേൽ വസിക്ക!
ദിവസതമസ്സുകൾ അതിനെ അരട്ടുക!</lg>

<lg n="6"> ആ രാത്രി എങ്കിലോ അന്ധകാരം അതിനെ പിടിച്ചുകൊൾ്ക!
അതു വൎഷത്തിലേ നാളുകളിൽ (ചേൎന്നു) മകിഴായ്ക!
തിങ്ങളുകളുടെ എണ്ണത്തിൽ കൂടായ്ക!</lg>

<lg n="7">അതാ ആ രാത്രി മച്ചിയാക!
അതിൽ ആൎപ്പു ഉണ്ടാകരുതു!</lg>

<lg n="8"> സൎപ്പശ്രേഷ്ഠനെ ഇളക്കുവാൻ വിദഗ്ദ്ധരായി
നാളിനെ പ്രാകുന്നവർ അതിനെ ശപിച്ചുകളുക!</lg>

<lg n="9"> അതിലേ തിമിരത്തിന്റെ നക്ഷത്രങ്ങൾ ഇരുണ്ടിരിക്ക!
അതു വെളിച്ചത്തിന്നു കാത്തിരുന്നാലും വരാതു!
അരുണോദയത്തിന്റെ ഇമകളെ അതു കാണായ്ക!</lg>

<lg n="10"> കാരണം അതു എനിക്ക് ഉദരദ്വാരത്തെ അടെച്ചിട്ടില്ല,
എൻ കണ്ണുകളിൽനിന്നു കിണ്ടത്തെ മറെച്ചിട്ടും ഇല്ല.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/14&oldid=189404" എന്ന താളിൽനിന്ന് ശേഖരിച്ചത്