താൾ:GaXXXIV5 1.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൪൨ . Psalms, XLII. 127

രണ്ടാം കാണ്ഡം, ൪൨- ൭൨:
കോരഹ്യർ മുതലായവരുടേ
ദേവകീൎത്തനങ്ങൾ.

൪൨. സങ്കീൎത്തനം.

ഭക്തൻ പ്രവാസകാലത്തിൽ ദേവസ്ഥാനത്തിൽ ചേരുവാൻ വാഞ്ഛിച്ചു (൭)
വേദനെക്ക് ആശ്വാസം തിരഞ്ഞു (൪൩, ൧) ദൈവതുണയെ കാത്തുകൊള്ളുന്നതു.

സംഗീതപ്രമാണിക്കു; കോരഹപുത്രരുടേ ഉപദേശപ്പാട്ടു.
(൨ നാൾ. ൨൦, ൧൯)

<lg n="2"> നീൎച്ചാലുകൾ്ക്കായി കിഴെക്കുന്ന മാൻപേട പോലേ
ദൈവമേ എൻ ദേഹി നിങ്കലേക്കു കിഴെക്കുന്നു.</lg>

<lg n="3"> എൻ ദേഹി ദൈവത്തെ, ജീവനുള്ള ദേവനെ കുറിച്ചു തന്നേ ദാഹിക്കുന്നു:
ഞാൻ എപ്പോൾ വന്നു ദൈവത്തിന്മുഖത്തിലേക്കു കാണാകും?</lg>

<lg n="4"> നിന്റേ ദൈവം എവിടേ എന്നു എല്ലാ നാളും എന്നോടു പറകയിൽ,
രാപ്പകലും എൻ കണ്ണുനീർ എനിക്ക് ആഹാരമായിരുന്നു.</lg>

<lg n="5"> തിങ്ങിയ സമൂഹത്തിൽ ഞാൻ ചെന്നു
അവരുമായി ആൎപ്പുസ്തുതികളുടേ ശബ്ദത്തോടേ കൊണ്ടാടുന്ന പുരുഷാര
ദേവാലയത്തേക്കു നടകൊണ്ടതിനെ ഞാൻ ഓൎത്തും [ത്തിൽ
എൻ ദേഹിയെ എന്നകത്തു പകൎന്നും കൊള്ളും.</lg>

<lg n="6"> അല്ലയോ എൻ ദേഹിയേ, നീ ചാഞ്ഞും എന്റേ മേൽ അലെച്ചും പോകു
ദൈവത്തെ പാൎത്തു നില്ക്ക! [ന്നത് എന്തു?
അവനെയല്ലോ എന്റേ മുഖത്തിൻ രക്ഷകളും എൻ ദൈവവും എന്നു
ഞാൻ ഇനി വാഴ്ത്തും നിശ്ചയം.</lg>

<lg n="7"> എൻ ദൈവമേ, എൻ ദേഹി എന്നിൽ ചാഞ്ഞിരിക്കുന്നു.
അതുകൊണ്ടു ഞാൻ യൎദ്ദൻ (അക്കരെ) ഹെൎമ്മോന്നുകളുടേ ദേശത്തിൽ
ഹീനത കുന്നിൽനിന്നു നിന്നെ ഓൎക്കുന്നു.</lg>

<lg n="8">നിന്റേ തോടുകളുടേ ഒലിയാൽ ആഴി ആഴിയെ വിളിക്കുന്നു;
നിന്റേ തിരകളും അലകളും എല്ലാം എന്മേൽ കടക്കുന്നു.</lg>

<lg n="9"> പകൽ യഹോവ തൻ ദയയെ കല്പിക്കുന്നു,
രാത്രിയിൽ അവന്റേ പാട്ട് എന്നോട് ആകുന്നു,
എന്റേ ജീവന്റേ ദൈവത്തോടു പ്രാൎത്ഥനയും തന്നേ.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/137&oldid=189645" എന്ന താളിൽനിന്ന് ശേഖരിച്ചത്