താൾ:GaXXXIV5 1.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

124 Psalms, XL. സങ്കീൎത്തനങ്ങൾ ൪൦.

<lg n="12"> അകൃത്യംഹേതുവായിട്ടു നീ ഒരുവനെ ശാസനകളെ കൊണ്ടു ശിക്ഷിച്ചാൽ
അവന്റേ ഭംഗിയെ പുഴുപോലേ ദ്രവിപ്പിക്കുന്നു;
സകല മനുഷ്യനും വെറുമ്മായയത്രേ. (സേല)</lg>

<lg n="13"> യഹോവേ, എന്റേ പ്രാൎത്ഥന കേൾ്ക്ക,
എൻ കൂക്കൽ ചെവിക്കൊൾ്ക,
എൻ കണ്ണുനീൎക്ക് ഊമനാകൊല്ലാ!
ഞാനല്ലോ എന്റേ സകല പിതാക്കന്മാരെ പോലേ
നിന്നോട് അതിഥിയും പരദേശിയും ആകുന്നു (൩. മോ. ൨൫, ൨൩). </lg>

<lg n="14"> ഞാൻ പോയി ഇല്ലാതാകുമ്മുമ്പേ ഉന്മേഷിക്കേണ്ടതിന്ന്
എങ്കൽനിന്നു (തിരു) നോക്കു തിരിക്കേണമേ!</lg>

൪൦. സങ്കീൎത്തനം.

ഭക്തിമാൻ ദേവാശ്രയത്താൽ മഹാത്രാണനം ഉണ്ടായതിനു (൭) ക്രിയയാലും
(൧൦) വാക്കിനാലും കൃതജ്ഞത കാട്ടുകയല്ലാതേ (൧൨) ശേഷം സങ്കടത്തിൽനിന്നും
തന്നെ രക്ഷിപ്പാൻ പ്രാൎത്ഥിച്ചതു.

സംഗീതപ്രമാണിക്കു; ദാവിദിന്റേ കീൎത്തന.

<lg n="2"> ഞാൻ യഹോവയെ പാൎത്തു കാത്തു,
അവനും എങ്കലേക്കു ചാഞ്ഞു എന്റേ കൂക്കൽ കേട്ടു,</lg>

<lg n="3"> സംഹാരക്കുഴിയിൽനിന്നും ചളിച്ചേറ്ററിൽനിന്നും എന്നെ കരേറ്റി
എന്റേ കാലുകളെ ശൈലത്തിന്മേൽ സ്ഥാപിച്ചു
അടികളെ ഉറപ്പിച്ചു;</lg>

<lg n="4"> എന്റേ വായിൽ പുതിയ പാട്ടും ഇട്ടു (൩൩, ൩),
നമ്മുടേ ദൈവത്തിന്നു സ്തോത്രം തന്നേ;
പലരും കണ്ടു ഭയപ്പെട്ടു യഹോവയിൽ തേറുകയും ചെയ്യും.</lg>

<lg n="5"> യഹോവയെ തന്റേ ആശ്രയം ആക്കീട്ട്
വമ്പന്മാരോടും ഭോഷ്കിലേക്കു തെറ്റുന്നവരോടും ചേൎന്നു പോകാത്ത പുരു</lg>

<lg n="6"> എന്റേ ദൈവമായ യഹോവേ, [ഷൻ ധന്യൻ.
നിന്റേ അതിശയങ്ങളെ നീ വളരേ ആക്കിയിരിക്കുന്നു;
ഞങ്ങളിലേക്കു നിന്റേ നിനവുകൾ എങ്കിലോ
നിന്നോട് ഉപമിപ്പാൻ ഒന്നും ഇല്ല;
അവ ഞാൻ കഥിച്ചു ചൊല്ലട്ടേ,
എന്നിട്ടും എണ്ണി കൂടാതോളം പെരുകി.-</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/134&oldid=189638" എന്ന താളിൽനിന്ന് ശേഖരിച്ചത്