താൾ:GaXXXIV5 1.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇയ്യോബ് ൨. അ. Job, II. 3

൨. അദ്ധ്യായം

<lg n="">ദേവാനുവാദത്താൽ (൭) കുഷ്ഠത്താൽ പരീക്ഷ ഉണ്ടായാറേ, (൧൧) സ്നേഹിത
ന്മാരുടെ വരവിനാൽ ദുഃഖവൎദ്ധന.</lg>

<lg n="1">ഒരു ദിവസം ദേവപുത്രന്മാർ യഹോവയുടെ മുമ്പിൽ നിന്നുകൊൾ്വാൻ
വന്നു, സാത്താനും യഹോവയുടെ മുമ്പിൽ നിന്നുകൊൾവാൻ അവരുടെ
</lg><lg n="2"> ഇടയിൽ വന്നു. യഹോവ സാത്താനോട്: ഏതിൽനിന്നു നീ വരുന്നു?
എന്നു ചൊല്ലിയാറേ, ഭൂമിയിൽ ഊടാടി അതിൽ നടക്കുന്നതിൽനിന്നു
</lg><lg n="3"> എന്ന് സാത്താൻ യഹോവയോട് പറഞ്ഞു. യഹോവ സാത്താനോട്:
എൻ ദാസനായ ഇയ്യോബിനെ കുറിക്കൊണ്ടുവോ? അവനെ പോലേ
തികവും നേരുമുള്ളവനായി ദൈവത്തെ ഭയപ്പെട്ടു കൊണ്ടു തിന്മ വിട്ടു
മാറുന്ന പുരുഷൻ ഭൂമിയിൽ ഇല്ല. വെറുതേ അവനെ സംഹരിപ്പാൻ
നീ എന്നെ അവനെക്കൊള്ളേ സമ്മതിപ്പിച്ചിട്ടും അവൻ ഇന്നും തന്റെ
</lg><lg n="4"> തികവിൽ ഉറെച്ചു നില്ക്കുന്നു എന്നു പറഞ്ഞുതിന്നു സാത്താൻ യഹോവ
യോട് ഉത്തരം ചൊല്ലിയതു; തോലിന്നു പകരം തോൽ, ഒരാൾ്ക്കുള്ളത്
</lg><lg n="5"> എല്ലാം തൻ പ്രാണനു വേണ്ടി കൊടുക്കും. എങ്കിലും തൃക്കൈ നീട്ടി അ
വന്റെ എല്ലും മാംസവും തൊടുകേ വേണ്ടു; നിണക്കു സമക്ഷത്തു തന്നേ
</lg><lg n="6"> സലാം പറയാതിരിക്കയില്ല. എന്നാറേ യഹോവ സാത്താനോട്; അ
വൻ നിന്റെ കൈയിൽ ഇതാ! അവന്റെ പ്രാണനെ മാത്രം കാത്തുകൊ
</lg><lg n="7"> ള്ളേണ്ടത് എന്നു കല്പിക്കയും ചെയ്തു. സാത്താൻ ദേവസമ്മുഖത്തുനിന്നു
പുറപ്പെട്ടു പോയി ഇയ്യോബിനെ കാലടിയോടു നെറുകയോളം വല്ലാത്ത
</lg><lg n="8"> പരുക്കളാൽ അടിച്ചു. അവനും ചാരത്തിൻ മദ്ധ്യേ ഇരുന്നുകൊണ്ടു
</lg><lg n="9"> തന്നെ ചുരണ്ടുവാൻ ഓടിനെ എടുത്തപ്പോൾ, ഭാൎയ്യ അവനോടു: നി
ന്റെ തികവിൽ നീ ഇന്നും ഉറെച്ചുനില്ക്കുന്നുവോ? ദൈവത്തിന്നു സലാം
</lg><lg n="10"> പറഞ്ഞു മരിക്ക എന്ന് ചൊല്ലിയതിന് അവൻ പറഞ്ഞിതു: മൂഢമാ
രിൽ ഒരുത്തി പറയുമ്പോലേ നീ പറയുന്നു; നാം നല്ലതിനെയും ദൈവ
ത്തിൽനിന്ന് അംഗീകരിക്കുന്നുവല്ലോ, തീയതിനെ അംഗീകരിക്കായ്ക
യോ? എന്നിവ എല്ലാറ്റിലും ഇയ്യോബ് തന്റെ അധരങ്ങളാൽ പിഴെ
ച്ചിട്ടില്ല.</lg>

<lg n="11">. പിന്നേ ഇയ്യോബിന്റെ മൂന്നു ചങ്ങാതിമാർ അവന്റെ മേൽ വന്ന
തിന്മ ഒക്കയും കേട്ടറിഞ്ഞാറേ, തേമാന്യനായ എലീഫജ് (൧ മോ. ൩൬,
൧൧ ) ശൂഹ്യനായ ബില്ദദ് നയമയിലേ ചോഫർ എന്നിവർ താന്താന്റെ
സ്ഥലത്തുനിന്നു അവനെ ചെന്നു തൊഴിച്ചു ആശ്വസിപ്പിക്കേണ്ടതിന്നു</lg>


1*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/13&oldid=189402" എന്ന താളിൽനിന്ന് ശേഖരിച്ചത്