താൾ:GaXXXIV5 1.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

114 Psalms, XXXIV. സങ്കീൎത്തനങ്ങൾ ൩൪.

<lg n="21"> അവന്റേ വിശുദ്ധ നാമത്തിലല്ലോ നാം തേറുക കൊണ്ടു
നമ്മുടേ ഹൃദയം അവങ്കൽ സന്തോഷിക്കും.</lg>

<lg n="22"> യഹോയേ, ഞങ്ങളുടേ ആശ നിങ്കലേക്ക് ആകും പ്രകാരം
നിന്റേ ദയ ഞങ്ങൾ മേൽ ഇരിപ്പൂതാക!</lg>

൩൪. സങ്കീൎത്തനം.

യഹോവയെ (൫) സാധുരക്ഷണം നിമിത്തം സ്തുതിക്കയും (൧൨)ഭാഗ്യത്തി
ന്നായി ഭക്തിയെ പ്രമാണമാക്കുകയും വേണ്ടുന്നതു. അകാരാദി.

ദാവിദ് അബിമേലക്കിന്റേ മുമ്പിൽ ബുദ്ധി പകൎന്നു കാട്ടുകയാൽ അവൻ
ആട്ടീട്ടു പോയപ്പോൾ (൧ ശമു. ൨൧, ൧൧). ദാവിദിന്റേതു.

<lg n="2"> അനാരതം ഞാൻ യഹോവയെ അനുഗ്രഹിക്കും,
അവന്റേ സ്തോത്രം എപ്പോഴും എന്റേ വായിൽ ഇരിക്ക!</lg>

<lg n="3"> എൻ ആത്മാവ് യഹോവയിൽ പ്രശംസിക്ക,
സാധുക്കൾ കേട്ടു സന്തോഷിക്കാക!</lg>

<lg n="4"> ഇങ്ങു ചേൎന്നു യഹോവയെ മഹത്വപ്പെടുത്തുവിൻ,
നാം ഒന്നിച്ച് അവന്റേ നാമത്തെ ഉയൎത്തുക!</lg>

<lg n="5">ഈ ഞാൻ യഹോവയെ തിരഞ്ഞു,
അവനും ഉത്തരം തന്നു
എന്റേ സകല പേടികളിൽനിന്നും എന്നെ ഉദ്ധരിച്ചു.</lg>

<lg n="6"> ഉറ്റിട്ട് അവനെ നോക്കിയവർ തെളങ്ങുന്നു,
അവരുടേ മുഖം അമ്പരന്നു പോകയും ഇല്ല.</lg>

<lg n="7"> എളിയോരിവൻ വിളിച്ചുടൻ യഹോവ കേട്ടു
അവനെ സകല ക്ലേശങ്ങളിൽനിന്നും രക്ഷിച്ചു.</lg>

<lg n="8"> ഒരു യഹോവാദൂതൻ അവനെ ഭയപ്പെടുന്നവരുടേ ചുറ്റും പാളയം ഇറങ്ങി
അവരെ വലിച്ചെടുക്കുന്നു.</lg> ݂

<lg n="9"> കണ്ടാലും യഹോവ നല്ലത് എന്നു രുചി നോക്കുവിൻ!
അവങ്കൽ ആശ്രയിക്കുന്ന പുരുഷൻ ധന്യൻ.</lg>

<lg n="10"> കുറവ് ഒന്നും അവനെ ഭയപ്പെടുന്നവൎക്ക് ഇല്ലായ്കയാൽ,
അവന്റേ വിശുദ്ധരേ, യഹോവയെ ഭയപ്പെടുവിൻ!</lg>

<lg n="11"> കോളരികൾ്ക്കും മുട്ടി വിശക്കും,
യഹോവയെ തിരയുന്നവൎക്കു ഒരു നന്മയും കുറയാത്തു.</lg>

<lg n="12"> ചെറു പൈതങ്ങളേ വന്നു എന്നെ കേൾ്പിൻ!
ഞാൻ യഹോവാഭയത്തെ നിങ്ങളെ പഠിപ്പിക്കും.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/124&oldid=189619" എന്ന താളിൽനിന്ന് ശേഖരിച്ചത്