താൾ:GaXXXIV5 1.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൩൩. Psalms, XXXIII. 113

<lg n="4"> കാരണം യഹോവയുടേ വചനം നേരുള്ളത്,
അവന്റേ സകല ക്രിയയും വിശ്വാസ്യതയിൽ തന്നേ.</lg>

<lg n="5"> നീതിയും ന്യായവും അവൻ സ്നേഹിക്കുന്നു;
ഭൂമി യഹോവയുടേ ദയകൊണ്ടു നിറഞ്ഞതു.</lg>

<lg n="6"> യഹോവാവചനത്താൽ വാനങ്ങളും [ഉണ്ടാക്കപ്പെട്ടു.
അവന്റേ വായിലേ ശ്വാസത്താൽ അവറ്റിൻ സകല സൈന്യവും</lg>

<lg n="7"> കൂമ്പാരം പോലേ അവൻ കടലിൻ വെള്ളത്തെ കൂട്ടി
ആഴികളെ പണ്ടാരങ്ങളിൽ നിക്ഷേപിച്ചവൻ.</lg>

<lg n="8"> സകല ഭൂമിയും യഹോവയെ ഭയപ്പെടുക,
ഊഴിവാസികൾ എല്ലാം അവന് അഞ്ചുക!</lg>

<lg n="9"> അവനല്ലോ പറഞ്ഞുടൻ ഉണ്ടായി,
കല്പിച്ചുടൻ നിലനിന്നു.</lg>

<lg n="10"> ജാതികളുടേ അഭിപ്രായത്തെ യഹോവ പൊട്ടിക്കുന്നു,
വംശങ്ങളുടേ നിനവുകളെ പഴുതിലാക്കുന്നു.</lg>

<lg n="11"> യഹോവയുടേ അഭിപ്രായം യുഗപൎയ്യന്തവും
അവന്റേ ഹൃദയനിനവുകൾ തലമുറകളോളവും നിലനില്ക്കുന്നു.</lg>

<lg n="12"> യഹോവ തന്നേ ദൈവമായിരിക്കുന്ന ജാതിയും
അവൻ തനിക്ക് അവകാശമായി തെരിഞ്ഞെടുത്ത വംശവും ധന്യം.</lg>

<lg n="13"> സ്വൎഗ്ഗത്തിൽനിന്നു യഹോവ നോക്കി
സകല മനുഷ്യപുത്രരെയും കാണുന്നു.</lg>

<lg n="14"> സ്വവാസസ്ഥാനത്തിൽനിന്ന്
അവൻ സൎവ്വഭൂവാസികളെയും കൺ പാൎക്കുന്നു;</lg>

<lg n="15"> അവൎക്ക് എല്ലാം ഹൃദയത്തെ മനിയുന്നവൻ,
അവരുടേ സകല ക്രിയകളും ബോധിക്കുന്നവൻ തന്നേ.</lg>

<lg n="16"> പടപ്പെരുമയാൽ രാജാവിനു രക്ഷ ഇല്ല,
ഊക്കിൻ ആധിക്യത്താൽ വീരന് ഉദ്ധാരണവും ഇല്ല.</lg>

<lg n="17"> രക്ഷക്കു കുതിര, ചതിയത്രേ,
ബലാധിക്യത്താലും അതു വിടുവിക്കയില്ല.</lg>

<lg n="18"> ഇതാ യഹോവയുടേ കണ്ണു തന്നെ ഭയപ്പെടുന്നവരായി
തന്റേ ദയയിൽ ആശ വെക്കുന്നവരിലേക്ക് ആകുന്നതു,</lg>

<lg n="19"> അവരുടേ പ്രാണനെ മരണത്തിൽനിന്ന് ഉദ്ധരിപ്പാനും
അവരെ ക്ഷാമത്തിൽ ഉയിൎപ്പിപ്പാനും തന്നേ.</lg>

<lg n="20"> നമ്മുടേ ദേഹി യഹോവയെ പ്രതീക്ഷിക്കുന്നു,
അവൻ നമ്മുടേ തുണയും പലിശയും തന്നേ.</lg>


8

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/123&oldid=189616" എന്ന താളിൽനിന്ന് ശേഖരിച്ചത്