താൾ:GaXXXIV5 1.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൨൮. Psalms, XXVIII. 107

൨൮. സങ്കീൎത്തനം.

ദുഷ്ടൎക്കുള്ള ആപത്തിൽനിന്നു തന്നെ ഉദ്ധരിപ്പാൻ പ്രാൎത്ഥനയും (൬) ദേ
വോത്തരത്തിന്നു സ്തോത്രവും.

ദാവിദിന്റേതു.

<lg n="1"> യഹോവേ, നിന്നെ നോക്കി ഞാൻ വിളിക്കും,
എൻ പാറയേ, എന്നോടു മൌനമാകൊല്ലാ!
നീ എന്നോടു മിണ്ടാതേ പോയാൽ
ഞാൻ ഗുഹയിൽ ഇറങ്ങുന്നവരോടു ഒത്തു പോകായ്വാൻ തന്നേ.</lg>

<lg n="2"> നിന്നോടു ഞാൻ കൂക്കി
നിന്റേ അതിവിശുദ്ധ മുറിയെ നോക്കി കൈകളെ ഉയൎത്തിക്കൊണ്ടും
കെഞ്ചുന്ന ശബ്ദത്തെ കേൾ്ക്കുക!</lg>

<lg n="3"> കൂട്ടുകാരോടു സമാധാനം ചൊല്ലിയും ഹൃദയത്തിൽ ദോഷം വെച്ചുള്ള
ദുഷ്ടരോടും അകൃത്യം പ്രവൃത്തിക്കുന്നവരോടും കൂടേ
എന്നെ വലിച്ചു കൊണ്ടുപോകരുതേ!</lg>

<lg n="4"> അവരുടേ പ്രവൃത്തി പ്രകാരവും
പ്രയത്നങ്ങളുടേ തിന്മ പ്രകാരവും അവൎക്കു വരുത്തി
അവരുടേ കൈകളുടേ വേല പോലേ അവൎക്കു നല്കുക!
അവർ പിണെക്കുന്നതിനെ തന്നേ അവരിൽ തിരിപ്പിച്ചു കൊടുക്ക!</lg>

<lg n="5"> യഹോവയുടേ പ്രവൃത്തികളെയും
അവന്റേ കൈകളുടേ വേലയെയും അവർ വിവേചിയായ്കയാൽ
അവൻ അവരെ പണി ചെയ്യാതേ സംഹരിക്കും.</lg>

<lg n="6"> യഹോവ ഞാൻ കെഞ്ചുന്ന ശബ്ദം കേട്ടതുകൊണ്ടു
വന്ദിക്കപ്പെട്ടവൻ തന്നേ!</lg>

<lg n="7"> യഹോവ എന്റേ ബലവും പലിശയും തന്നേ,
അവനിൽ എന്റേ ഹൃദയം തേറി, തുണയും എത്തി; [ചെയ്യും.
എന്റേ ഹൃദയം ഉല്ലസിക്കുന്നു, എന്റേ പാട്ടിനാൽ അവന്റെ വാഴ്ത്തുകയും</lg>

<lg n="8"> യഹോവ ഇവൎക്കു ബലവും
തന്റേ അഭിഷിക്തനു രക്ഷാകര ശരണവും ആകുന്നു.</lg>

<lg n="9"> നിന്റേ ജനത്തെ രക്ഷിച്ചു നിൻ അവകാശത്തെ അനുഗ്രഹിക്ക,
അവരെ മേച്ചും യുഗപൎയ്യന്തം ചുമന്നും പോരേണമേ!</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/117&oldid=189603" എന്ന താളിൽനിന്ന് ശേഖരിച്ചത്