താൾ:GaXXXIV5 1.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

106 Psalms, XXVII. സങ്കീൎത്തനങ്ങൾ ൨൭.

<lg n="">പോർ എന്റേ നേരേ കിളിൎന്നാൽ
അതിലും ഞാൻ തേറി ഇരിക്കുന്നു.</lg>

<lg n="4"> ഒന്നിനെ ഞാൻ യഹോവയോടു ചോദിച്ചു. ഇതിനെ തേടുന്നു:
ഞാൻ യഹോവയുടേ മനോഹരത്തെ ദൎശിച്ചും
അവന്റേ മന്ദിരത്തിൽ ചിന്തിച്ചും കൊൾ്വാൻ
യഹോവാലയത്തിൽ എന്റേ ജീവനാൾ ഒക്കയും വസിപ്പതേ തന്നേ.</lg>

<lg n="5"> അവനല്ലോ അനൎത്ഥനാളിൽ തന്റേ കുടിലകത്ത് എന്നെ ഒളിപ്പിക്കും,
തന്റേ കൂടാരത്തിൻ മറയത്ത് എന്നെ മറെക്കും,
പാറമേൽ എന്നെ ഉയൎത്തും.</lg>

<lg n="6"> ഇപ്പോഴം എന്റേ തല ചുറ്റുമുള്ള ശത്രുക്കളിന്മേൽ ഉയരും,
ഞാൻ അവന്റേ കൂടാരത്തിൽ ജയഘോഷബലികളെ കഴിച്ചും
യഹോവെക്കു പാടിക്കീൎത്തിച്ചും കൊള്ളും.</lg>

<lg n="7"> യഹോവേ, ഞാൻ വിളിക്കുന്ന ശബ്ദത്തെ കേൾ്ക്ക,
എനിക്കു കനിഞ്ഞുത്തരം തരേണമേ!</lg>

<lg n="8"> എന്മുഖത്തെ അന്വേഷിപ്പിൻ, എന്നതിനെ എന്റേ ഹൃദയം നിന്നോടു പ
യഹോവേ, തിരുമുഖത്തെ ഞാനന്വേഷിക്കും. [റയുന്നു,</lg>

<lg n="9"> നിന്മുഖത്തെ എന്നിൽനിന്നു മറെക്കല്ലേ!
എനിക്കു തുണ നിന്നവനേ,
നിൻ കോപത്തിൽ അടിയനെ തള്ളിക്കളയല്ലേ!
എന്റേ രക്ഷാദൈവമേ, എന്നെ വെടികയും കൈവിടുകയും അരുതേ!</lg>

<lg n="10"> കാരണം എന്റേ അഛ്ശനും അമ്മയും എന്നെ കൈവിട്ടു,
യഹോവ എന്നെ ചേൎക്കും താനും.</lg>

<lg n="11"> യഹോവേ, നിന്റേ വഴിയെ എനിക്കുപദേശിച്ചു
എൻ എതിരികൾ നിമിത്തം സമാനമാൎഗ്ഗത്തിൽ എന്നെ നടത്തുക!</lg>

<lg n="12"> കള്ളസ്സാക്ഷികളും സാഹസം നിശ്വസിക്കുന്നവനും എന്റേ നേരേ എഴു
എന്നെ മാറ്റാന്മാരുടേ ഇഷ്ടത്തിൽ ഏല്പിച്ചു വിടൊല്ലാ! [നീല്ക്കയാൽ</lg>

<lg n="13"> ഞാൻ ജീവികളുടേ ദേശത്തിൽ യഹോവയുടേ ഗുണം കാണും
എന്നു വിശ്വസിച്ചില്ല എങ്കിൽ (കഷ്ടം).</lg>

<lg n="14"> യഹോവയെ കാത്തിരിക്ക, ബലപ്പെടുക!
നിൻ ഹൃദയത്തെ ഉറപ്പിക്ക!
ഇനിയും യഹോവയെ കാത്തിരിക്ക!</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/116&oldid=189601" എന്ന താളിൽനിന്ന് ശേഖരിച്ചത്