താൾ:GaXXXIV5 1.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൨൭. Psalms, XXVII. 105

<lg n="3"> എങ്ങനേ എന്നാൽ നിന്റേ ദയ എൻ കണ്ണുകൾ്ക്കു മുമ്പിലുണ്ടു,
നിന്റേ സത്യത്തിൽ ഞാൻ നടന്നു കൊണ്ടിരുന്നു.</lg>

<lg n="4"> മായക്കാരോടു കൂടേ ഞാൻ ഇരുന്നതും ഇല്ല,
ഗുപ്തരോടു ചേൎന്നു പോവാറുമില്ല.</lg>

<lg n="5"> ദുൎജ്ജനസഭയെ ഞാൻ പകെച്ചു പോന്നു,
ദുഷ്ടരെ കൂടേ ഇരിക്കയും ഇല്ല.</lg>

<lg n="6"> നിൎദ്ദോഷതയിൽ എൻ കൈകളെ കഴുകും,
യഹോവേ, നിന്റേ ബലിപീഠത്തെ ചുററിക്കൊള്ളും,</lg>

<lg n="7"> വാഴ്ത്തുന്ന ശബ്ദം കേൾ്പിച്ചും
നിന്റേ അതിശയങ്ങളെ എല്ലാം വൎണ്ണിച്ചും വരേണ്ടതിന്നത്രേ.</lg>

<lg n="8"> യഹോവേ, നിന്റേ ഭവനത്തിൽ പാൎപ്പും
നിൻ തേജസ്സിൻ വാസസ്ഥലവും ഞാൻ സ്നേഹിച്ചിരുന്നു.</lg>

<lg n="9"> കൈകളിൽ പാതകം പറ്റിയും
വലങ്കൈയിൽ കൈക്കൂലി നിറഞ്ഞുമുള്ള</lg>

<lg n="10"> പാപികളോടേ എന്റേ ദേഹിയും
രക്തപുരുഷരോടേ എൻ ജീവനെയും വാരിക്കൊള്ളല്ലേ!</lg>

<lg n="11"> ഞാനോ എന്റേ തികവിൽ നടക്കും,
എന്നെ വിണ്ടെടുത്തു കൃപ കാട്ടേണമേ!</lg>

<lg n="12">എന്റേ കാൽ സമനിലത്തു നില്ക്കുന്നു.
സഭാസംഘങ്ങളിൽ ഞാൻ യഹോവയെ വന്ദിക്കും.</lg>

൨൭. സങ്കീൎത്തനം.

ദേവഭക്തൻ ശത്രുമദ്ധ്യേ, ആശാപൂൎണ്ണനായി (൭) തുണെപ്പാൻ യാചിച്ചു
(൧൩) യഹോവാശ്രയത്തിൽ ഊന്നിക്കൊള്ളുന്നു.

ദാവിദിന്റേതു.

<lg n="1"> യഹോവ എന്റേ വെളിച്ചവും രക്ഷയും തന്നേ,
ഞാൻ ആരെ ഭയപ്പെടും?
യഹോവ എന്റേ ജീവന്റേ ശരണം,
ഞാൻ ആരെ പേടിക്കും?</lg>

<lg n="2"> ദോഷവാന്മാർ എന്റേ മാംസത്തെ തിന്മാൻ എന്നോട് അടുക്കുമ്പോൾ,
എനിക്കു മാറ്റാന്മാരും ശത്രുക്കളും ആയവർ എന്നോടണഞ്ഞുടൻ ഇടറി</lg>

<lg n="3"> പട എന്നെക്കൊള്ളേ പാളയം ഇറങ്ങിയാൽ [വീഴും.
എൻ ഹൃദയം ഭയപ്പെടാ!</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/115&oldid=189599" എന്ന താളിൽനിന്ന് ശേഖരിച്ചത്