താൾ:GaXXXIV5 1.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

104 Psalms, XXVI. സങ്കീൎത്തനങ്ങൾ ൨൬.

<lg n="11"> പെരുത്തതാക കൊണ്ട്
എൻ അക്രമത്തെ, യഹോവേ, നിൻ നാമം നിമിത്തം ഇളെച്ചു തരേണമേ!</lg>

<lg n="12"> ഭയം യഹോവയിങ്കിലുള്ള ആൾ ആർ?
തെരിഞ്ഞെടുപ്പാനുള്ള വഴിയെ താൻ അവന് ഉപദേശിക്കും.</lg>

<lg n="13"> മംഗലത്തിൽ അവന്റേ ആത്മാവു മേവും,
അവന്റേ സന്തതി ദേശത്തെ അവകാശമാക്കുകയും ചെയ്യും.</lg>

<lg n="14"> യഹോവെക്കു രഹസ്യം അവനെ ഭയപ്പെടുന്നവരോട് ഉണ്ടു,
തന്റേ നിയമം അവരെ അറിയിപ്പാറാകുന്നു.</lg>

<lg n="15"> രാപ്പകൽ എൻ കണ്ണുകൾ യഹോവയിലേക്ക് ആകുന്നു,
അവൻ എൻ കാലുകളെ വലയിൽനിന്നു പുറത്താക്കും.</lg>

<lg n="16"> ലാളിച്ചുംകൊണ്ട് എങ്കലേക്കു തിരിക!
ഞാനല്ലോ ഏകാകിയും എളിയവനും ആകുന്നു.</lg>

<lg n="17"> വലെച്ചൽ എന്റേ ഹൃദയത്തിന്നു വൎദ്ധിച്ചു കൂടി,
എന്റേ ഇടുക്കുകളിൽനിന്ന് എന്നെ പുറപ്പെടുവിക്ക!</lg>

<lg n="18"> വിപത്തും എന്റേ താഴ്ചയും നോക്കി
എൻ പാപങ്ങളെ ഒക്കയും ക്ഷമിക്കുക!</lg>

<lg n="19"> ശത്രുക്കൾ എനിക്കു പെരുകി വന്നു;
സാഹസദ്വേഷത്താൽ എന്നെ പകെക്കകൊണ്ട് അവരെ നോക്കുക!</lg>

<lg n="20"> സൂക്ഷിച്ച് എൻ ആത്മാവെ കാത്ത് എന്നെ ഉദ്ധരിക്ക,
നിന്നിൽ ആശ്രയിക്കകൊണ്ടു ഞാൻ നാണിപ്പാറാകരുതു!</lg>

<lg n="21"> (ഹൃദയ) തികവും നേരും എന്നെ പാലിക്കും,
ഞാനല്ലോ നിന്നെ കാത്തിരിക്കുന്നു. [ക്കേണമേ!</lg>

<lg n="22"> ദൈവമേ, ഇസ്രയേലെ അവന്റേ സകല സങ്കടങ്ങളിൽനിന്നും വീണ്ടെടു</lg>


൨൬. സങ്കീൎത്തനം.

ദൈവം തന്നെ ശോധന ചെയ്യു (൩) ഉള്ളം ശുദ്ധമായി കണ്ടാൽ (൯)ദുഷ്ട
ൎക്കുള്ള ആപത്തിൽനിന്നു തന്നെ രക്ഷിപ്പാൻ പ്രാൎത്ഥന.

ദാവിദിന്റേതു.

<lg n="1"> യഹോവേ, ഞാൻ തികവിൽ നടന്നതുകൊണ്ട് എനിക്കു വിസ്തരിക്ക!
യഹോവയിൽ ഞാൻ തേറുകയാൽ ഇളകി പോകയില്ല.</lg>

<lg n="2"> യഹോവേ, എന്നെ ശോധന ചെയ്തു പരീക്ഷിക്ക,
എന്റെ ഉൾ്പൂവുകളും ഹൃദയവും ഊതിക്കഴിച്ചുകൊൾ്ക!</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/114&oldid=189597" എന്ന താളിൽനിന്ന് ശേഖരിച്ചത്