താൾ:GaXXXIV5 1.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

102 Psalms, XXIV. സങ്കീൎത്തനങ്ങൾ ൨൪.

<lg n="2"> അവൻ പച്ച പുലങ്ങളിൽ എന്നെ കിടത്തി
സ്വസ്ഥതകളുടേ നീൎക്കരികിൽ എന്നെ തെളിക്കുന്നു.</lg>

<lg n="3"> എൻ ആത്മാവെ തണുപ്പിക്കും,
സ്വനാമം നിമിത്തും എന്റെ നീതിയുടേ വടുക്കളിൽ നടത്തും.</lg>

<lg n="4"> മരണനിഴലിൻ താഴ്വരയൂടേ നടന്നാലും ഞാൻ തിന്മ ഭയപ്പെടുകയില്ല,
നീയല്ലോ എന്റേ കൂടേ ഉണ്ടു!
നിന്റേ വടി, നിന്റേ കോൽ ഇവ എന്നെ ആശ്വസിപ്പിക്കും.</lg>

<lg n="5"> മാറ്റാന്മാർ കാണ്കേ നീ എന്റേ മുമ്പിൽ മേശയെ ഒരുക്കി,
തൈലം കൊണ്ട് എൻ തലയെ അഭ്യംഗം ചെയ്യുന്നു;
എന്റേ പാനപാത്രം വഴിവായി.</lg>

<lg n="6"> നന്മയും ദയയും മാത്രം എൻ വാഴുനാൾ ഒക്കയും എന്നെ പിന്തുടരും,
എന്റേ വാസം യഹോവാലയത്തിൽ നെടുനാളുകളോളം ആകും.</lg>


൨൪. സങ്കീൎത്തനം.

സ്രഷ്ടാവെ ആരാധിക്കുന്ന ജാതി (൪) ഇന്നത് എന്നു (൭) സാക്ഷിപ്പെട്ടക
പ്രവേശത്തിൽ കാട്ടിയതു (൨ ശമു. ൬).
ദാവിദിൻ കീൎത്തന

<lg n="1"> ഭൂമിയും അതിന്റേ നിറവും
ഊഴിയും അതിൽ വസിക്കുന്നവരും യഹോവെക്കാകുന്നു;</lg>

<lg n="2"> അവൻ സമുദ്രങ്ങളിന്മേൽ അതിനെ സ്ഥാപിച്ചു
പുഴകളിന്മേൽ ഉറപ്പിച്ചതു കൊണ്ടത്രേ.</lg>

<lg n="3"> യഹോവാമലയിൽ ആൎക്കു കരേറാം?
അവന്റേ വിശുദ്ധസ്ഥലത്തിൽ, ആർ നില്ക്കും?</lg>

<lg n="4"> നിൎദ്ദോഷകൈകളും ഹൃദയവെടിപ്പും ഉള്ളവനായി
തന്റേ ഉള്ളത്തെ മായയോടു ചേൎക്കാതേയും
ചതിക്കായി സത്യം ചെയ്യാതേയും ഉള്ളവനത്രേ.</lg>

<lg n="5"> യഹോവയോട് അനുഗ്രഹവും
സ്വരക്ഷയുടേ ദൈവത്തോടു നീതിയും പ്രാപിക്കും.</lg>

<lg n="6"> ഇതത്രേ അവനെ തിരയുന്ന തലമുറ,
(ഇതു) തിരുമുഖത്തെ അന്വേഷിക്കുന്നൊരു യാക്കോബ് തന്നേ. (സേല)</lg>

<lg n="7"> വാതിലുകളേ, നിങ്ങൾ തലകളെ ഉയൎത്തുവിൻ!
തേജസ്സിൻ രാജാവ് പൂകുവാൻ
യുഗതോരണങ്ങളെ, നീണ്ടു കൊൾ്വിൻ!</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/112&oldid=189593" എന്ന താളിൽനിന്ന് ശേഖരിച്ചത്