താൾ:GaXXXIV5 1.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൨൩ . Psalms, XXIII. 101

<lg n="22"> സിംഹവായിൽനിന്നും
പോത്തുകളുടേ കൊമ്പുകളിൽനിന്നും എന്നെ രക്ഷിക്ക!‌-
നീ ഉത്തരം തരികയും ചെയ്തു.</lg>

<lg n="23"> തിരുനാമത്തെ എന്റേ സഹോദരരോടു ഞാൻ വൎണ്ണിക്കും,
സഭാമദ്ധ്യേ നിന്നെ സ്തുതിക്കും (ഇവ്വണ്ണം):</lg>

<lg n="24"> യഹോവയെ ഭയപ്പെടുന്നോരേ, അവനെ സ്തുതിപ്പിൻ!
യാക്കോബ് സന്തതിയായവർ ഒക്കവേ, അവനു തേജസ്സ് കൊടുപ്പിൻ!
ഇസ്രയേൽ സന്തതി എല്ലാം അവങ്കന്ന് അഞ്ചുവിൻ!</lg>

<lg n="25"> അവനല്ലോ എളിയവന്റേ താഴ്ചയെ ധിക്കരിച്ചറെച്ചതും ഇല്ല,
സ്വമുഖത്തെ അവങ്കന്നു മറെച്ചതും ഇല്ല,
തന്നോടു വിളിക്കുമ്പോൾ കേൾ്ക്കയത്രേ ചെയ്തതു (എന്നു തന്നേ).</lg>

<lg n="26"> മഹാസഭയിൽ എൻ സ്തോത്രം നിന്നെക്കൊണ്ടാക,
നിന്നെ ഭയപ്പെടുന്നവർ കാണ്കേ എൻ നേൎച്ചകളെ ഒപ്പിക്കും.</lg>

<lg n="27"> സാധുക്കൾ ഭക്ഷിച്ചു തൃപ്തരാകും,
യഹോവയെ തിരയുന്നവർ അവനെ സ്തുതിക്കും;
നിങ്ങളുടേ ഹൃദയം എന്നും ജീവിച്ചിരിക്ക!</lg>

<lg n="28"> ഭൂമിയുടേ അറുതികൾ എല്ലാം ഓൎത്തു യഹോവയിലേക്കു തിരിയും,
സൎവ്വ ജാതിവംശങ്ങളും തിരുമുമ്പിൽ ആരാധിക്കും.</lg>

<lg n="29"> കാരണം യഹോവെക്കു രാജത്വം ഉള്ളതു,
അവൻ ജാതികളിൽ വാഴുന്നു.</lg>

<lg n="30"> ഭൂമിയിലേ സകല പുഷ്ടിക്കാരും ഭക്ഷിച്ചാരാധിക്കും,
മണ്ണിൽ ഇറങ്ങുന്നവർ ഒക്കെയും
പ്രാണനെ ഉയിൎപ്പിക്കാതേ പോയവനും അവന്മുമ്പിൽ വണങ്ങും.</lg>

<lg n="31"> സന്തതി അവനെ സേവിക്കും,
കൎത്താവെ ചൊല്ലി (പിറ്റേ) തലമുറയോടും വൎണ്ണിക്കപ്പെടും.</lg>

<lg n="32"> അവരും വന്നു അവൻ അതിനെ ചെയ്തു എന്ന്
അവന്റേ നീതിയെ അന്നു ജനിച്ചുള്ള ജനത്തോടു കഥിക്കും.</lg>

൨ ൩.സങ്കീൎത്തനം

യഹോവ ഇടയനായി നടത്തി പോഷിപ്പിച്ചു കൂടേ പാൎപ്പിക്കും.
ദാവിദിൻ കീൎത്തന.

<lg n="1"> യഹോവ എന്റേ ഇടയൻ (൧ മോ. ൪൯, ൨൪),
എനിക്ക് ഏതും കുറയാ.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/111&oldid=189591" എന്ന താളിൽനിന്ന് ശേഖരിച്ചത്