താൾ:GaXXXIV5 1.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൨൦. Psalms, XX. 97

<lg n="7"> വാനങ്ങളുടേ അറ്റത്തുനിന്ന് അവന്റേ പുറപ്പാടും
അവറ്റിൻ അറുതികളോളം വട്ടം തിരിവും ഉണ്ടു,
അവന്റേ ചൂടിൽനിന്നു മറയുന്നത് ഒന്നും ഇല്ല.</lg>

<lg n="8"> യഹോവാധൎമ്മം തികവുള്ളതും മനം തണുപ്പിക്കുന്നതും
യഹോവാസാക്ഷ്യം വിശ്വാസ്യവും അജ്ഞനെ ജ്ഞാനിയാക്കുന്നതും തന്നേ.</lg>

<lg n="9"> യഹോവാനിയോഗങ്ങൾ നേരുള്ളവയും ഹൃദയത്തെ സന്തോഷിപ്പിക്കുന്ന
യഹോവാകല്പന വെടിപ്പും കണ്ണുകളെ തെളിയിക്കുന്നതും ആകുന്നു. [വയും,</lg>

<lg n="10"> യഹോവാഭയം ശുദ്ധവും എന്നും നില്ക്കുന്നതും,
യഹോവാന്യായങ്ങൾ സത്യവും ഒക്കത്തക്ക നീതിയുള്ളവയും തന്നേ;</lg>

<lg n="11"> അവ പൊന്നിലും വളരേ തങ്കത്തിലും കാമ്യവും
തേനിലും ഇളമധുവിലും മധുരവും ആകുന്നു.</lg>

<lg n="12"> അടിയനും അവറ്റാൽ പ്രകാശിക്കപ്പെട്ടവൻ തന്നേ,
അവറ്റെ കാക്കയാൽ വളരേ ഫലം ഉണ്ടു.</lg>

<lg n="13"> തെറ്റുകളെ ആർ ബോധിക്കുന്നു?
മറഞ്ഞുള്ളവറ്റിൽനിന്ന് എന്നെ നിൎദ്ദോഷീകരിക്ക!
കയൎക്കുന്നവററിൽനിന്നും അടിയനെ പാലിക്ക,
അവ എന്റേ മേൽ വാഴരുതു!</lg>

<lg n="14"> അപ്പോൾ ഞാൻ തികഞ്ഞവനും
മഹാദ്രോഹം ചുമത്തപ്പെടാത്തവനും ആയിരിക്കും.</lg>

<lg n="15"> എന്റേ വായിലേ ചൊല്ലുകളും
നിന്റേ മുമ്പിലേ എൻ ഹൃദയധ്യാനവും നിണക്കു തെളിയുമാറാക,
എൻ പാറയും വീണ്ടെടുപ്പവനുമാകുന്ന യഹോവേ!</lg>

൨൦ . സങ്കീൎത്തനം.

പട പുറപ്പെടുന്ന രാജാവിന്നായി പ്രജകൾ പ്രാൎത്ഥിച്ചു (൭) ദേവസഹായ
ത്തിൽ ആശ്രയിക്കുന്നതു.

സംഗീതപ്രമാണിക്കു; ദാവിദിൻ കീൎത്തന

<lg n="2"> ക്ലേശദിവസത്തിൽ യഹോവ നിണക്ക് ഉത്തരം തരിക,
യാക്കോബിൻ ദൈവത്തിന്റേ നാമം നിന്നെ ഉയൎന്നിലത്താക്കുക!</lg>

<lg n="3"> വിശുദ്ധസ്ഥലത്തുനിന്നു നിൻ തുണയെ അയച്ചു
ചിയോനിൽനിന്നു നിന്നെ താങ്ങുക!</lg>


7

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/107&oldid=189583" എന്ന താളിൽനിന്ന് ശേഖരിച്ചത്