താൾ:GaXXXIV5 1.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

94 Psalms, XVIII. സങ്കീൎത്തനങ്ങൾ ൧൮.

<lg n="15"> അവൻ തൻ അമ്പുകളെ അയച്ചു അവരെ ചിതറിച്ചു
മിന്നല്കളെ തൂകി അവരെ ഭ്രമിപ്പിച്ചു.</lg>

<lg n="16"> ഉടനേ, യഹോവേ, നീ ഭൎത്സിക്കയാൽ
തിരുമൂക്കിൻ ശ്വാസം ഉൗതുകയാൽ തന്നേ
നീർചാലുകൾ കാണുമാറായി,
ഊഴിയുടേ അടിസ്ഥാനങ്ങൾ വെളിപ്പെട്ടു.</lg>

<lg n="17"> താൻ ഉയരത്തിൽനിന്നു (കൈ) നീട്ടി എന്നെ പിടിച്ചു
പെരുത്ത വെള്ളങ്ങളിൽനിന്ന് എന്നെ വലിച്ചു;</lg>

<lg n="18"> തിറമുള്ള ശത്രുവിൽനിന്നും
എന്നേക്കാൾ ശക്തി ഏറിയവരാകയാൽ
എൻ പകയരിൽനിന്നും എന്നെ ഉദ്ധരിച്ചു;</lg>

<lg n="19"> അവർ എന്നോട് അനൎത്ഥനാളിൽ എത്തുന്തോറും
യഹോവ എനിക്ക് ഊന്നായി വന്നു;</lg>

<lg n="20"> എന്നെ വിശാലതയിലേക്കു പുറപ്പെടുവിച്ചു,
എന്നിൽ പ്രസാദിക്കയാൽ എന്നെ വലിച്ചെടുക്കയും ചെയ്തു.</lg>

<lg n="21"> എന്റേ നീതിക്കു തക്കവണ്ണം യഹോവ എനിക്കു പിണെച്ചു
എൻ കൈകളുടേ വെടിപ്പു പോലേ എനിക്കു പകരം ചെയ്തു.</lg>

<lg n="22"> ഞാനല്ലോ യഹോവയുടേ വഴികളെ സൂക്ഷിച്ചു
എൻ ദൈവത്തോടു ദ്രോഹിക്കാതേ പാൎത്തതു,</lg>

<lg n="23"> അവന്റേ ന്യായങ്ങൾ ഒക്കയും എന്റേ മുമ്പിൽ ആക്കി
അവന്റേ വെപ്പുകളെ എങ്കൽനിന്നു നീക്കാതേ ഇരിക്കയാൽ തന്നേ.</lg>

<lg n="24"> അവനോടു ഞാൻ തികഞ്ഞവനായി
എൻ അക്രമത്തിൽനിന്ന് എന്നെ കാത്തു;</lg>

<lg n="25"> യഹോവയും എന്റേ നീതിപ്രകാരവും
തൃക്കണ്ണുകൾ്ക്കു മുമ്പിലുള്ള എൻ കൈകളുടേ വെടിപ്പിൻ പ്രകാരവും
എനിക്കു പകരം നല്കി.</lg>

<lg n="26"> ഭക്തനോടു നീ ഭക്തനും
തികഞ്ഞ പുരുഷനോടു തികഞ്ഞവനും,</lg>

<lg n="27"> വെടിപ്പുള്ളവനോടു വെടിപ്പുള്ളവനും
വക്രനോടു വക്രനുമായി കാട്ടും;</lg>

<lg n="28"> എളിയ ജനത്തെ നീയല്ലോ രക്ഷിച്ചു
ഉയൎന്ന കണ്ണുകളെ താഴ്ത്തും.</lg>

<lg n="29"> സാക്ഷാൽ നീ എന്റേ വിളക്കിനെ തെളിയിക്കുന്നു,
എൻ ദൈവമായ യഹോവ എന്റേ ഇരിട്ടിനെ തുളങ്ങിക്കുന്നു.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/104&oldid=189578" എന്ന താളിൽനിന്ന് ശേഖരിച്ചത്