താൾ:GaXXXIV5 1.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൮ . Psalms, XVIII. 93.

സംഗീതപ്രമാണിക്കു; യഹോവാദാസനായ ദാവിദിന്റേതു.
യഹോവ ശൌൽ മുതലായ സകല ശത്രുക്കളുടേ കൈയിൽനിന്നും
അവനെ ഉദ്ധരിച്ച നാൾ ഈ പാട്ടിന്റേ വചനങ്ങളെ യഹോവയോടു
ചൊല്ലിയതു (൨ ശമു. ൨൨).

<lg n="2"> എൻ ബലമായ യഹോവേ,
നിന്നിൽ എനിക്കു സ്ഥായി ഉണ്ടു!</lg>

<lg n="3"> യഹോവ എന്റേ ശൈലവും എൻ ദുൎഗ്ഗവും എന്നെ വിടുവിക്കുന്നവനും ത
എൻ ദേവൻ ഞാൻ ആശ്രയിക്കുന്ന പാറയും [ന്നേ;
എൻ പലിശയും എൻ രക്ഷയുള്ള കൊമ്പും എൻ ഉയൎന്നിലവും തന്നേ.</lg>

<lg n="4"> സ്തുത്യനാകുന്ന യഹോവയെ ഞാൻ വിളിക്കുന്തോറും
എന്റേ ശത്രുക്കളിൽനിന്നു രക്ഷിക്കപ്പെടുന്നു.</lg>

<lg n="5"> മരണപാശങ്ങൾ എന്നെ ചുറ്റി
വല്ലായ്മയുടേ തോടുകൾ എന്നെ അരട്ടി,</lg>

<lg n="6"> പാതാളക്കയറുകൾ എന്നെ ചുഴന്നു
ചാവിൻ കണികൾ എനിക്കു മുന്നെത്തി പിണഞ്ഞു.</lg>

<lg n="7"> ഞെരുങ്ങുമ്പോൾ ഞാൻ യഹോവയെ വിളിച്ചു
എൻ ദൈവത്തോടു കൂക്കി;
അവൻ സ്വമന്ദിരത്തിൽനിന്ന് എന്റേ ശബ്ദത്തെ കേട്ടു [യ്തു.
എന്റേ കൂക്കൽ അവന്തിരുമുമ്പിൽ ചെവികളിൽ തന്നേ എത്തുകയും ചെ</lg>

<lg n="8"> ഉടനേ ഭൂമി കുലുങ്ങി നടുങ്ങി,
അവൻ ക്രുദ്ധിക്കയാൽ മലകളുടേ അടിസ്ഥാനങ്ങൾ ഇളകിക്കുലുങ്ങി;</lg>

<lg n="9"> അവന്റേ മൂക്കിൽ പുക കയറി,
അവന്റേ വായിൽനിന്നു തീ തിന്നു,
അവങ്കൽനിന്നു കനൽ ജ്വലിച്ചു.</lg>

<lg n="10"> അവൻ വാനങ്ങളെ ചാച്ചിറങ്ങി,
അവന്റേ കാലുകൾ്ക്കു കീഴിൽ കാൎമ്മുകിൽ ഉണ്ടു.</lg>

<lg n="11"> അവൻ കറുബിന്മേൽ ഏറി പറന്നു
കാററിന്റേ ചിറകുകളിന്മേൽ പാറി,</lg>

<lg n="12"> ഇരിട്ടിനെ തന്റേ മറവും
നീർമൂടൽ തിങ്ങിയ മേഘങ്ങളെ ചുറ്റും തനിക്കു കുടിലും ആക്കി;</lg>

<lg n="13"> അവന്റേ മുമ്പാകേയുള്ള തുളക്കത്തിൽനിന്ന് അവന്റേ മേഘങ്ങൾ അക
ആലിപ്പഴവും തീക്കനലും (പൊഴിഞ്ഞു); [ന്നു</lg>

<lg n="14"> യഹോവ വാനങ്ങളിൽ ഇടി മുഴക്കി
അത്യുന്നതൻ തൻ ശബ്ദവും ഇട്ടു ആലിപ്പഴവും തീക്കനലും (പൊഴിഞ്ഞു);</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/103&oldid=189576" എന്ന താളിൽനിന്ന് ശേഖരിച്ചത്