താൾ:GaXXXIV5 1.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൭. Psalms, XVII. 91

<lg n="5"> എന്റേ ജന്മത്തിന്റേ പങ്കും
എൻ പാനപാത്രവും യഹോവ തന്നേ,
എന്റേ ചീട്ടിനെ നീ താങ്ങുന്നു.</lg>

<lg n="6"> അളത്തച്ചരടുകൾ എനിക്കു മനോഹരദിക്കിൽ വീണു,
(അത്) എനിക്കു തെളിയുന്ന അവകാശവും ആകുന്നു.</lg>

<lg n="7"> എനിക്കു മന്ത്രിച്ച യഹോവയെ ഞാൻ വാഴ്ത്തും,
രാത്രിയിലും എന്റേ ഉൾ്പൂവുകൾ എന്നെ പ്രബോധിപ്പിക്കുന്നു.</lg>

<lg n="8"> ഞാൻ യഹോവയെ എപ്പോഴും എന്റേ മുമ്പിൽ വെച്ചിരിക്കുന്നു,
അവൻ എന്റേ വലത്തിരിക്കയാൽ ഞാൻ കുലുങ്ങുകയില്ല.</lg>

<lg n="9"> അതുകൊണ്ട് എന്റേ ഹൃദയം സന്തോഷിക്കുന്നു,
എൻ തേജസ്സും ആനന്ദിക്കുന്നു,
എന്റേ ജഡവും നിൎഭയമായി വസിക്കും.</lg>

<lg n="10"> കാരണം നീ എന്റേ ദേഹിയെ പാതാളത്തിന്നു വിടുകയില്ല,
നിന്റേ ഭക്തരെ കുഴിയെ കാണ്മാൻ ഏല്പിക്കയും ഇല്ല.</lg>

<lg n="11"> നീ ജീവമാൎഗ്ഗത്തെ എന്നെ അറിയിക്കും:
നിൻ മുഖത്തോടു സന്തോഷങ്ങളുടേ തൃപ്തിയും
നിന്റേ വലങ്കൈയാൽ എന്നും ഓമനകളും അത്രേ.</lg>

൧൭. സങ്കീൎത്തനം.

നിൎദോഷൻ തന്റേ നീതിയെയും (൬) ശത്രുക്കളുടേ അനീതിയെയും ഓൎപ്പി
ച്ചു (൧൩) രക്ഷയെ യാചിച്ചാശിച്ചതു (൧ ശമു. ൨൩, ൧൯).

ദാവിദിന്റേ പ്രാൎത്ഥന.

<lg n="1"> യഹോവേ, നീതിയെ കേൾ്ക്ക!
വ്യാജമില്ലാത്ത അധരങ്ങളാൽ ഞാൻ കെഞ്ചുന്നതു കുറിക്കൊൾ്ക!
പ്രാൎത്ഥിക്കുന്നതിന്നു ചെവി തരിക!</lg>

<lg n="2"> എന്റേ ന്യായം നിന്മുഖത്തിൽനിന്നു പുറപ്പെടുക!
നേരിനെ നിന്റേ കണ്ണുകൾ നോക്കുന്നുണ്ടു.</lg>

<lg n="3"> എന്റേ ഹൃദയത്തെ നീ ശോധന ചെയ്തു,
രാത്രിയിലും സന്ദൎശിച്ചു ഊതിക്കഴിച്ചു കൊണ്ടിട്ടും ഒന്നും കാണുന്നില്ല;
എന്റേ വായി എൻ നിനവിനെ ലംഘിക്കയില്ല.</lg>

<lg n="4"> മാനുഷകൎമ്മങ്ങളെ സംബന്ധിച്ചു
ഞാൻ നിൻ അധരങ്ങളുടേ വചനം കൊണ്ടത്രേ
പാതകക്കാരന്റേ മാൎഗ്ഗങ്ങളെ സൂക്ഷിച്ച് (ഒഴിഞ്ഞു).</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/101&oldid=189572" എന്ന താളിൽനിന്ന് ശേഖരിച്ചത്