താൾ:GaXXXIV3.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ കൊരിന്തർ ൧. അ. ൯൧

<lg n=""> ഞാൻ നിങ്ങൾ്ക്ക രണ്ടാമത് ഒരു കരുണ ഉണ്ടാകെണം എന്നു</lg><lg n="൧൬"> വെച്ചു മുമ്പെ നിങ്ങളുടെ അടുക്കെ ചെല്ലുവാനും അങ്ങെ വഴിയാ
യി മക്കെദൊന്യയ്ക്കു പൊയി പിന്നെയും മക്കെദൊന്യയെ വിട്ടു
നിങ്ങളിൽ പൊരുവാനും നിങ്ങളാൽ യഹൂദയിലെക്ക് യാത്ര</lg><lg n="൧൭"> അയക്കപ്പെടുവാനും മനസ്സായിരുന്നു— ഇതു നിരൂപിക്കയി
ൽ ഞാൻ പക്ഷെ മനൊലഘുത്വം കാട്ടിയൊ അല്ല ഞാൻ നി</lg><lg n="൧൮">രൂപിക്കുന്നവ ജഡപ്രകാരം നിരൂപിക്കുന്നുവൊ— ഉവ്വ ഉ
വ്വ എന്നതും ഇല്ല ഇല്ല എന്നതും (രണ്ടും) എന്റെ പക്കൽ
ഇരിക്കത്തക്കവണ്ണമൊ— അല്ല ദൈവം വിശ്വസ്തനാകു
ന്നാണ നിങ്ങളൊടുള്ള ഞങ്ങടെ വചനം ഉവ്വ എന്നും ഇല്ല എ</lg><lg n="൧൯">ന്നും ആയില്ല— നിങ്ങളിൽ ഞാൻ സില്വാൻ തിമൊത്ഥ്യൻ
ഈ ഞങ്ങളാൽ അല്ലൊ ഘൊഷിക്കപ്പെട്ട ദെവപുത്രനാ
യ യെശുക്രിസ്തൻ ഉവ്വ ഇല്ല എന്നു വരാതെ ഉവ്വ എന്നത് അ</lg><lg n="൨൦">ത്രെ അവനിൽ ഉണ്ടായി— എങ്ങിനെ എന്നാൽ ദൈവത്തി
ൻ വാഗ്ദത്തങ്ങൾ എത്ര ആകിലും അവനിൽ ഉവ്വ എന്നത് ഉ
ണ്ടായ്വന്നു- അവനിൽ ഞങ്ങളാൽ ദൈവത്തിന്നു തെജസ്സാ</lg><lg n="൨൧">മാറു ആമെൻ എന്നതും ഉണ്ടായി— ഞങ്ങളെ നിങ്ങളൊടു കൂ
ടെ ക്രിസ്തങ്കലെക്ക് ഉറപ്പിച്ചു കൊള്ളുന്നതും നമ്മെ അഭി െ</lg><lg n="൨൨">ഷചിച്ചതും ദൈവമത്രെ ആകുന്നു— അവൻ നമ്മെ മുദ്രയി
ട്ടും ആത്മാവാകുന്ന അച്ചാരത്തെ നമ്മുടെ ഹൃദയങ്ങളിൽ ആ</lg><lg n="൨൩">ക്കിതന്നും ഉള്ളവൻ— ഞാനൊ ദൈവത്തെ എൻ ദെഹി
ക്കു സാക്ഷിയായി വിളിച്ചു (ചൊല്ലുന്നിതു) നിങ്ങളെ ആദരിച്ചി</lg><lg n="൨൪">ട്ടത്രെ ഞാൻ ഇന്നെവരെ കൊരിന്തിൽ വരാഞ്ഞതു- നി
ങ്ങളുടെ വിശ്വാസത്തിന്നു ഞങ്ങൾ കൎത്തൃത്വം ഉള്ളവർ എന്ന
ല്ല താനും നിങ്ങളുടെ സന്തൊഷത്തിന്നു ഞങ്ങൾ സഹകാരിക
ൾ അത്രെ– വിശ്വാസത്തിൽ അല്ലൊ നിങ്ങൾ നില്ക്കുന്നു–</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/95&oldid=196560" എന്ന താളിൽനിന്ന് ശേഖരിച്ചത്