൮൪ ൧ കൊരിന്തർ ൧൫. അ.
<lg n="">യും തന്റെ കാലുകളിൻ കീഴിൽ ആക്കുവൊളത്തിന്നു വാഴെണ്ട</lg><lg n="൨൬">തു— ഒടുക്കത്തെ ശത്രുവായി മരണം തന്നെ നീക്കപ്പെടു</lg><lg n="൨൭">ന്നു— സകലത്തെയും അവന്റെ കാലുകളിൻ കീഴാക്കി എന്നു
ണ്ടല്ലൊ (സങ്കി. ൮, ൭)- സകലവും അവന് കീഴാക്കപ്പെട്ടു എ
ന്നു ചൊല്ലുകിൽ സകലവും കീഴാക്കികൊടുത്തവൻ ഒഴിക</lg><lg n="൨൮">യത്രെ എന്നു സ്പഷ്ടം— എങ്കിലും അവനു സകലവും കീഴ്പെട്ടുവ
ന്നപ്പൊഴെക്കു പുത്രൻ താനും സകലവും കീഴാക്കികൊടുത്തവ
നു കീഴ്പെട്ടിരിക്കും– ദൈവം സകലത്തിലും സകലവും ആകെ</lg><lg n="൨൯">ണ്ടതിന്നുതന്നെ— അല്ലായ്കിൽ മരിച്ചവൎക്കു മെലെ സ്നാനം
എല്ക്കുന്നവർ എന്തു ചെയ്യും മരിച്ചവർ കെവലം ഉണരുന്നില്ല</lg><lg n="൩൦"> എങ്കിൽ അവൎക്കു മെലെ സ്നാനം എല്ക്കുന്നതു എന്തു— ഞങ്ങ</lg><lg n="൩൧">ളും നാഴികതൊറും കുടുക്കിൽ ആകുന്നത് എന്തു— സഹൊദരന്മാ
രെ നമ്മുടെ കൎത്താവായ യെശുക്രിസ്തങ്കൽ എനിക്കു നിങ്ങളാൽ</lg><lg n="൩൨"> ഉള്ള പ്രശംസ ആണ ഞാൻ ദിവസെന ചാകുന്നു— ഞാൻ എ
ഫെസിൽ വെച്ചു മൃഗപ്പൊർ ഏറ്റതു മാനുഷഭാവത്തിൽ ആ
യെന്നാൽ എനിക്ക് എന്തു പ്രയൊജനം— മരിച്ചവർ ഉണരാ
യ്കിൽ നാം തിന്നും കുടിച്ചും കൊൾ്ക നാളയല്ലൊ ചാകും എന്ന െ</lg><lg n="൩൩">ത്ര (യശ. ൨൨, ൧൩)— ഭ്രമപ്പെടായ്വിൻ ഒർ ഉത്തമഭാവങ്ങ</lg><lg n="൩൪">ളെ കെടുക്കുന്ന ദുസ്സംഗങ്ങൾ— നീതിക്കെതിൎമ്മദിച്ചു കൊൾ്വിൻ
പാപം ചെയ്യാതിരിപ്പിൻ- ചിലൎക്കു ദെവവിഷയത്തിൽ അ
റിയായ്മ ഉണ്ടു ഞാൻ നിങ്ങൾ്ക്ക ലജ്ജെക്കായി പറയുന്നു–</lg>
<lg n="൩൫"> പക്ഷെ ഒരുവൻ മരിച്ചവർ എങ്ങിനെ ഉണരും എന്നും</lg><lg n="൩൬"> ഏതു വിധമുള്ള ശരീരത്തൊടെ വരുന്നു എന്നും ചൊല്ലും— മൂഢ
നീ വിതെക്കുന്നതു ചത്തില്ല എങ്കിൽ ഉയിൎപ്പിക്കപ്പെടുന്നില്ല—</lg><lg n="൩൭"> നീ വിതെക്കുന്നതൊ ഭവിപ്പാനുള്ള ശരീരമല്ല പക്ഷെ കൊത
മ്പം മുതലായതിൽ ഒരു വെറുമ്മണിയത്രെ വിതെക്കുന്നുള്ളു-</lg>