താൾ:GaXXXIV3.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ കൊരിന്തർ ൧൫. അ. ൮൩

<lg n=""> ഉണൎത്തപ്പെട്ടു എന്നു ഘൊഷിച്ചു കൊണ്ടിരിക്കെ മരിച്ചവ
രുടെ പുനരുത്ഥാനം ഇല്ല എന്നു നിങ്ങളിൽ ചിലർ പറയുന്ന</lg><lg n="൧൩">തു എങ്ങിനെ— മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ
ക്രിസ്തനും ഉണൎത്തപ്പെട്ടില്ല ക്രിസ്തൻ ഉണൎത്തപ്പെടാത്തവൻ എ</lg><lg n="൧൪">ങ്കിൽ ഞങ്ങളുടെ ഘൊഷണം വ്യൎത്ഥം നിങ്ങളുടെ വിശ്വാസവും</lg><lg n="൧൫"> വ്യൎത്ഥം അത്രെ— ഞങ്ങളും ദൈവം ഉണൎത്താത ക്രിസ്തനെ അ
വൻ ഉണൎത്തി എന്നു ദൈവത്തിന്നു എതിരെ സാക്ഷ്യം ചൊല്ലു
കയാൽ ദൈവത്തിന്നു കള്ളസാക്ഷികളായി കാണപ്പെടു</lg><lg n="൧൬">ന്നു— മരിച്ചവർ എഴുനീല്ക്കുന്നില്ല എന്നു വരികിൽ തന്നെ-</lg><lg n="൧൭">- കാരണം മരിച്ചവർ ഉണരുന്നില്ല എങ്കിൽ ക്രിസ്തനും ഉണൎത്ത</lg><lg n="൧൮">പ്പെടാത്തവൻ— ക്രിസ്തൻ ഉണൎത്തപ്പെടാത്തവൻ എങ്കിൽ
നിങ്ങളുടെ വിശ്വാസം പഴുതിൽ ആയി നിങ്ങൾ ഇന്നും നിങ്ങ
ളുടെ പാപങ്ങളിൽ ഇരിക്കുന്നു ക്രിസ്തനിൽ നിദ്രകൊണ്ടവരും</lg><lg n="൧൯"> നശിച്ചുപൊയി— നാം ഈ ജീവങ്കൽ മാത്രമെ ക്രിസ്തനിൽ ആ
ശവെച്ചവരായി എങ്കിൽ എല്ലാ മനുഷ്യരിലും അരിഷ്ടമു</lg><lg n="൨൦">ള്ളവരത്രെ— ഇപ്പൊഴൊ ക്രിസ്തൻ മരിച്ചവരിൽ നിന്നു
ഉണൎത്തപ്പെട്ടിട്ടുണ്ടു നിദ്രകൊണ്ടവരുടെ ആദ്യവിളവായി</lg><lg n="൨൧">ട്ടത്രെ— എന്തെന്നാൽ മനുഷ്യനാൽ മരണം ഉണ്ടായിരി െ
ക്ക മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യനാൽ തന്നെ—</lg><lg n="൨൨"> ആദാമിൽ അല്ലൊ എല്ലാവരും ചാകുന്നപ്രകാരം തന്നെ ക്രിസ്തനി</lg><lg n="൨൩">ൽ എല്ലാവരും ഉയിൎപ്പിക്കപ്പെടും— എല്ലാവനും താന്താന്റെ
നിരയിൽ താനും- ആദ്യവിളവു ക്രിസ്തൻ അനന്തരം ക്രിസ്തനുള്ള</lg><lg n="൨൪">വർ അവന്റെ പ്രത്യക്ഷതയിൽ— പിന്നെ അവസാനം- അന്ന്
അവൻ എല്ലാവാഴ്ചയെയും സകല അധികാരശക്തികളെ
യും നീക്കം വരുത്തിയ ശെഷം പിതാവായ ദൈവത്തിന്നു</lg><lg n="൨൫"> രാജ്യത്തെ എല്പിക്കും— അവനല്ലൊ സകല ശത്രുക്കളെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/87&oldid=196573" എന്ന താളിൽനിന്ന് ശേഖരിച്ചത്