താൾ:GaXXXIV3.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൪ ൧ കൊരിന്തർ ൪. അ.

<lg n="൨൦"> പിടിപ്പെടുന്നവൻ എന്നും— (സങ്കി. ൯൪, ൧൧‌) കൎത്താവ് ജ്ഞാ
നികളുടെ വിചാരങ്ങളെ മായയുള്ളവ എന്നറിയുന്നു എന്നും</lg><lg n="൨൧"> എഴുതിയിരിക്കുന്നു— അതുകൊണ്ട് ആരും മനുഷ്യർ വിഷയ
മായി പ്രശംസിക്കരുതു സകലവും അല്ലൊ നിങ്ങൾ്ക്ക ഉള്ളതു-</lg><lg n="൨൨">— പൌൽ ആകട്ടെ അപൊല്ലൊൻ ആകട്ടെ കെഫാ ആക
ട്ടെ ലൊകം ആകട്ടെ ജീവനൊ മരണമൊ വൎത്തമാനമൊ</lg><lg n="൨൩"> ഭാവിയൊ സകലവും നിങ്ങൾ്ക്ക് ആകുന്നു— നിങ്ങളൊ ക്രിസ്ത
ന്നു ക്രിസ്തനൊ ദൈവത്തിന്നു (ആകുന്നു-)</lg>

൪ അദ്ധ്യായം

ഗുരുക്കളുടെ ഭെദാഭെദങ്ങളെ വിവെചിക്കെണ്ടിയ പ്ര
കാരം-

<lg n="൧"> ഞങ്ങളെ ക്രിസ്തന്റെ പണിക്കാരും ദെവമൎമ്മങ്ങളെ (പകു
ക്കുന്ന) വീട്ടുവിചാരകരും എന്നീ ഒരൊരുവൻ എണ്ണി</lg><lg n="൨"> കൊള്ളെണ്ടിയതു— ശെഷം വീട്ടുവിചാരകരിൽ അന്വെ
ഷിക്കുന്നത എന്തെന്നാൽ താൻ വിശ്വസ്തനായി കാണപ്പെ</lg><lg n="൩">ടെണം എന്നത്രെ— നിങ്ങളാലൊ വല്ല മാനുഷ (വിസ്താര)
ദിവസത്താലൊ ഞാൻ വിവെചിക്കപ്പെടുന്നത് എനിക്ക്
എത്രയും എളുപ്പം ആകുന്നു എന്നെ ഞാൻ തന്നെ വിവെ</lg><lg n="൪">ചിക്കുന്നതും ഇല്ല— എനിക്ക ഒന്നിന്നും മനൊബൊധം ഉണ്ടാ
യില്ല സത്യം- ഇതിനാൽ നീതികരിക്കപ്പെട്ടവനല്ല താനും</lg><lg n="൫"> എന്നെ വിവെചി(ച്ചു വിധി)ക്കുന്നത് കൎത്താവത്രെ— ആകയാൽ
കൎത്താവ് താൻ വരുവൊളം സമയത്തിന്നു മുമ്പെ ഒന്നിന്നും ന്യായം
വിധിക്കരുത് അവൻ ഇരിട്ടിൽ മറഞ്ഞവറ്റെ വെളിച്ചത്താ
ക്കി ഹൃദയങ്ങളുടെ ആലൊചനകളെ വിളങ്ങിക്കും അന്ന് ഒരൊ</lg><lg n="൬">രുത്തന്നു ദൈവപക്കൽ നിന്നുതൻ പുകഴ്ച ഉണ്ടാകും—</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/58&oldid=196614" എന്ന താളിൽനിന്ന് ശേഖരിച്ചത്