൨ തിമൊത്ഥ്യൻ ൨.അ. ൧൯൭
<lg n="൧൧">ൎക്കായി സകലവും സഹിക്കുന്നു — ഈ വാക്കു പ്രമാണം നാം കൂ
ടെ മരിച്ചു എങ്കിൽ കൂടെ ജീവിക്കും സഹിക്കുന്നു എങ്കിൽ കൂടെ വാ</lg><lg n="൧൨">ഴും — തള്ളിപ്പറയുന്നു എങ്കിൽ നമ്മെ അവനും തള്ളിപ്പറ</lg><lg n="൧൩">യും — വിശ്വസിക്കാതെ പൊയെങ്കിൽ അവൻ വിശ്വസ്ത
നായ്പാൎക്കുന്നു തന്നെത്താൻ തള്ളിപ്പറവാൻ കഴികയില്ല —</lg><lg n="൧൪"> ഇവ നീ കൎത്താവെ സാക്ഷി ആക്കി ഒൎപ്പിക്ക ഒന്നിന്നും കൊള്ളാ
തതും കെൾ്ക്കുന്നവരെ മറിക്കുന്നതും ആയ വായ്പട ചെയ്യൊല്ല –</lg><lg n="൧൫">— സത്യ വചനത്തെ നെരെ വിഭാഗിച്ചു കൊണ്ടു ലജ്ജവരാ
ത്ത പ്രവൃത്തിക്കാരാനായി നിന്നെ തന്നെ ദൈവത്തിന്നു കൊ</lg><lg n="൧൬">ള്ളാകുന്നവനാക്കി നിറുത്തുവാൻ ശ്രമിക്ക — ബാഹ്യമായ
വൃഥാലാപങ്ങളെ ഒഴിഞ്ഞിരിക്ക ആ വകക്കാർ ഭക്തി കെ</lg><lg n="൧൭">ടിൽ അധികം മുതിൎന്നു വരും — അവരുടെ വാക്ക് അൎബ്ബുദ</lg><lg n="൧൮">വ്യാധി പൊലെ തിന്നു തിന്നുമിരിക്കും — അവരിൽ ഹുമനയ്യ
നും ഫിലെതനും സത്യത്തിൽ നിന്നു പിഴുകി പൊയിട്ടു പുന
രുത്ഥാനം ആയ്കഴിഞ്ഞു എന്നു ചൊല്ലി ചിലരുടെ വിശ്വാസ
ത്തെ കമിഴ്ത്തി കളയുന്നു —</lg>
<lg n="൧൯"> എങ്കിലും ദൈവത്തിന്റെ സ്ഥിരമായ അടിസ്ഥാ
നം നിലനില്ക്കുന്നു കൎത്താവ് തനിക്കുള്ളവരെ അറിഞ്ഞിരി
ക്കുന്നു എന്നും കൎത്താവിൻ നാമത്തെ ഉച്ചരിക്കുന്നവൻ എ
ല്ലാം അനീതിയെ വൎജ്ജിച്ചു കൊൾ്ക എന്നും ഉള്ളതു തന്നെ</lg><lg n="൨൦"> അതിന്നു മുദ്ര ആകുന്നു — വലിയ ഭവനത്തിലൊ പൊൻ െ
വള്ളി കൊണ്ടുള്ള സാമാനങ്ങൾ മാത്രമല്ല മരവും മണ്ണും കൊ
ണ്ടുള്ളവയും ഉണ്ടു ചിലതു മാനത്തിന്നും ചിലത് അപമാന</lg><lg n="൨൧">ത്തിന്നും തന്നെ — ഈ (അപമാനപാത്രങ്ങളൊടു) ഒരുവ
ൻ ആകുന്നു തന്നെത്താൻ വെടിപ്പാക്കി കൊണ്ടാൽ അവ
ൻ ഉടയവന്നു വിശുദ്ധവും ഉപയൊഗവുമായി നല്ല വെലെ</lg>